KeralaLatest NewsNews

മലപ്പുറത്ത് ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ

ഇവരുടെ കയ്യിൽ നിന്നും നാടൻ തോക്കും മൂന്ന് റൗണ്ട് ഉപയോഗിക്കാവുന്ന തിരകളും പോലീസ് കണ്ടെടുത്തു

മലപ്പുറം: മലപ്പുറത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ ആയുധങ്ങളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൻകൊല്ലി സ്വദേശി മുഹമ്മദ് നിസാർ, പറയനങ്ങാടി കോടാലിപൊയിൽ സ്വദേശി സുലൈമാൻ എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരുടെ കയ്യിൽ നിന്നും നാടൻ തോക്കും മൂന്ന് റൗണ്ട് ഉപയോഗിക്കാവുന്ന തിരകളും പോലീസ് കണ്ടെടുത്തു.സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

പരിശോധനയ്ക്കിടെ സുലൈമാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഇപ്പോൾ കാവലിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button