Latest NewsNewsInternational

ചരിത്രംകുറിച്ച് പുതുവർഷത്തിൽ ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി ‘

48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത്, ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ 'ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച്ചയായിരുന്നു എലിസബത്ത് രാജ്ഞി അംഗികാരം നൽകിയത്

ലണ്ടൻ: പുതുവർഷത്തലേന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പിൻമാറി ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി’. 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത്. ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ ‘ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച്ചയായിരുന്നു എലിസബത്ത് രാജ്ഞി അംഗികാരം നൽകിയത്.

Also related: ഇന്ത്യക്കാർക്ക് ജാതിയും മതവും വര്‍ണവും ഒന്നും ഒരു പ്രശ്‌നമല്ല; പുകഴ്ത്തി ഷൊയിബ് അക്തര്‍

ഇതോടെയാണ് നീണ്ട നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും വിരാമം കുറിച്ചു കൊണ്ട് ബ്രിട്ടൻ ഇന്നലെ ഔദ്യോഗികമായി യൂണിയനിൽ നിന്നും വിടുതൽ പ്രഖ്യാപിച്ചത്. പുതുവർഷം പുതിയ ഒരു തുടക്കമാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെപ്പറ്റി പ്രതികരിച്ചത്. ബ്രിട്ടൻ്റെ ഭാവി നമ്മുടെ കൈകളിലാണ്.

Also related: 25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍; അഞ്ചു തീയറ്ററുകളില്‍ പ്രദര്‍ശനം

ബ്രിട്ടീഷ് ജനതയുടെ താല്പര്യത്തിനനുസരിച്ചും ലക്ഷ്യബോധത്തോടെയും നമ്മൾ ഈ കർത്തവ്യം ഏറ്റെടുക്കും എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിട്ടൻ താൽക്കാലികമായി യുറോപ്യൻ യൂണിയൻ വിട്ടിരുന്നു. അതിൻ്റെ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച്ച തന്നെയാണ് പുതിയ തീരുമാനവും വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button