Latest NewsNewsIndia

വെടിനിർത്തൽ കരാർ ലംഘനം: 2020ൽ 18 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്, 5100 കരാർ ലംഘനങ്ങളിൽ കൊല്ലപ്പെട്ടത്‌ 36 പേർ

ഓരോ ദിവസവും ശരാശരി 14 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, നിയന്ത്രണരേഖയിലെ പാക് പ്രകോപനത്തിൽ 2020ൽ മാത്രം 24 സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു

ജമ്മു കാശ്മീർ: 2020ൽ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയത് 18 വർഷത്തിനിടയിലെ എറ്റവും കൂടുതൽ വെടിനിർത്തൽ കരാർ ലംഘനങ്ങൾ. പോയ വർഷം നിയന്ത്രണ രേഖയിൽ ആകെ 5100 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് പാകിസ്താൻ നടത്തിയത്

Also related: കാശ്മീരിൽ വീണ്ടും പാക് പ്രകോപനം, ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു, തിരിച്ചടിച്ച് ഇന്ത്യ

ഓരോ ദിവസവും ശരാശരി 14 സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിയന്ത്രണരേഖയിലെ പാക് പ്രകോപനത്തിൽ 2020ൽ മാത്രം 24 സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. ആകെ36 പേർക്ക് പേർക്ക് ജീവൻ നഷ്ടമായപ്പോൾ 130 പേർക്ക് പരിക്കുപറ്റിയതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

Also related:  ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു

ഇന്ന് വൈകിട്ട് വെകിട്ട് നടന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള പാക് ഷെല്ലാക്രമണത്തിലും വെടിവെപ്പിലും കാശ്മീരിലെ രജൗറി ജില്ലയിൽ സുബൈദാർ രവീന്ദർ എന്ന ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button