Latest NewsNewsIndia

കാശ്മീരിൽ വീണ്ടും പാക് പ്രകോപനം, ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു, തിരിച്ചടിച്ച് ഇന്ത്യ

ഇന്ന് വൈകിട്ട് നടന്ന പാക് ഷെല്ലാക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ സുബേദാർ രവീന്ദറാണ് മരിച്ചതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി

ജമ്മു കാശ്മീർ: ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിനും ഷെല്ലാക്രമണത്തിൽ രജൗറി ജില്ലയിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു.ഇന്ന് വൈകിട്ട് നടന്ന പാക് ഷെല്ലാക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ സുബേദാർ രവീന്ദറാണ് മരിച്ചതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Also related: ഇന്ത്യയുടെ ആകാശ് മിസൈലിനായി ഒന്‍പതു രാജ്യങ്ങള്‍ സമീപിച്ചു

വെള്ളിയാഴ്ച വൈകീട്ട് 3.30 മുതൽ 5.30 വരെയാണ് നൗഷേര സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയുളള പ്രകോപനത്തിന്  ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയതായും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button