Latest NewsIndia

കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ മെഹബൂബ മുഫ്തി

കശ്മീര്‍ ജനതയുടെ ഇടയില്‍ ഭീതി പരത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച്‌ രംഗത്ത് വരണം.

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 10,000 സൈനികരെ കൂടി കശ്മീരിലേക്ക് അധികമായി നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കശ്മീര്‍ ജനതയുടെ ഇടയില്‍ ഭീതി പരത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച്‌ രംഗത്ത് വരണം. യോജിച്ച പ്രതികരണത്തിന്റെ സമയമാണിതെന്നും മെഹബുബ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദി ആക്രമണങ്ങള്‍ ചെറുക്കാനെന്ന പേരിലാണ് കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നത്.കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സര്‍വകക്ഷി യോഗം സംഘടിപ്പിക്കണമെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ചാണ് മെഹബൂബയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button