Latest NewsNewsLife Style

എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗണേശ കവച സ്തോത്രം ജപിക്കാം

സര്‍വ്വകാര്യ സിദ്ധി ഫലം നല്‍കുന്ന വിശിഷ്ടമായ സ്തോത്രമാണ് ഇത്

ജീവിതത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും ദോഷങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗണേശ സ്തോത്രം ജപിക്കാം. ഗണേശ കവച സ്തോത്രം ശരിയായ രീതിയില്‍ ജപിക്കുകയാണെങ്കില്‍ ബന്ധനം, മാരണം, അപകടം, മരണം, ഭൂതപ്രേതാദികളുടെ ഉപദ്രവം, ശത്രുശല്യം, രോഗാദി ദുരിതങ്ങള്‍ തുടങ്ങിയ കഷ്ടതകളില്‍ നിന്നെല്ലാം രക്ഷ നേടാന്‍ സാധിക്കുന്നത്. സര്‍വ്വകാര്യ സിദ്ധി ഫലം നല്‍കുന്ന വിശിഷ്ടമായ സ്തോത്രമാണ് ഇത്.

ഗണേശ കവച സ്തോത്രം രചിക്കാനുണ്ടായതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഗണേശ ഭഗവാന്‍ ചെറുപ്പം മുതല്‍ തന്നെ അസുരന്മാരെ ശത്രുക്കളായി കണ്ട് നിഗ്രഹിക്കുമായിരുന്നു. ഇതോടെ അസുരന്മാര്‍ക്ക് ഗണപതി ഭഗവാനോട് കടുത്ത പകയുണ്ടായി. ഇതിനാല്‍ അസുരന്മാരില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള സര്‍വ്വ ബാധാദി ദോഷങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാനായി ഗണപതിയുടെ അമ്മയായ പാര്‍വ്വതി ദേവി കശ്യപ മഹര്‍ഷിയോട് വിഘ്നേശ്വരന്റെ രക്ഷക്കായി കവച സ്തോത്രം രചിച്ചു നല്‍കാന്‍ അപേക്ഷിച്ചു. ശ്രീപാര്‍വ്വതിയുടെ അഭ്യര്‍ത്ഥന പ്രകാരം കശ്യപ മഹര്‍ഷി രചിച്ചതാണ് ഗണേശ കവച സ്തോത്രം. നമ്മുടെ കാല്‍ വിരലിലെ നഖം മുതല്‍ തലമുടി വരെയുള്ള സര്‍വ്വ അംഗങ്ങളേയും ഗണപതി ഭഗവാന്റെ ഓരോ സിദ്ധി മന്ത്രങ്ങളാല്‍ പരിപാലിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥന അടങ്ങുന്ന കവചമാണ് ഗണേശ കവച സ്തോത്രം.

ധ്യായേത്സിംഹ ഗതം വിനായകമമും ദിഗ്ബാഹുമാദ്യേ യുഗേ
ത്രേതായാം തു മയൂരവാഹനമമും ഷഡ്ബാഹുകം സിദ്ധിദം
ദ്വാപാരേ തു ഗജാനനം യുഗഭുജം രക്താംഗ രാഗം വിഭും
തുര്യേ തു ദ്വിഭുജം സിതാംഗ രുചിരം സര്‍വാര്‍ഥദം സര്‍വദാ

വിനായകഃ ശിഖാം പാതു പരമാത്മാ പരാത്പരഃ
അതിസുന്ദരകായസ്തു മസ്തകം സുമഹോത്കടഃ
ലലാടം കശ്യപ പാതു ഭ്രൂയുഗംതു മഹോദരഃ
നയനേ ഫാലചന്ദ്രസ്തു ഗജാസ്യസ്തോഷ്ഠപല്ലവൗ

ജിഹ്വാം പാതു ഗണക്രീഡശ്ചിബുകം ഗിരിജാസുതഃ
വാചം വിനായകഃ പാതു ദന്താന്‍ രക്ഷതു ദുര്‍മുഖാ
ശ്രവണൌ പാശപാണിസ്തു നാസികാം ചിന്തിതാര്‍ഥദഃ
ഗണേശസ്തു മുഖം കണ്ഠം പാതു ദേവോ ഗണജ്ഞയഃ

സ്‌കന്ധൌ പാതു ഗജസ്‌കന്ധഃ സ്തനൌ വിഘ്നവിനാശനഃ
ഹൃദയം ഗണനാഥസ്തു ഹേരംബോ ജാരം മഹാന്‍
ധരാധരഃ പാതു പാര്‍ശ്വൌ പൃഷ്ഠം വിഘ്നഹരഃ ശുഭഃ
ലിംഗം ഗുഹ്യം സദാ പാതു വക്രതുണ്ടോ മഹാബലഃ

ഗണക്രീഡോ ജാനു ജംഘേ ഊരു മംഗലമൂര്‍ത്തിമാന്‍
ഏകദന്തോ മഹാബുദ്ധിഃ പാദൌ ഗുല്‍ഫൌ സദാവതു
ക്ഷിപ്രപ്രസാദനോ ബാഹൂ പാണി ആശാപ്രപൂരകഃ
അംഗുലീശ്ച നഖാന്‍പാതു പദ്മഹസ്തോരിനാശനഃ

സര്‍വ്വാംഗാനി മയൂരേശോ വിശ്വവ്യാപീ സദാവതൂ
അനുക്തമപി യല്‍സ്ഥാനം ധൂമ്രകേതുഃ സദാവതൂ
ആമോദസ്ത്വഗ്രതഃ പാതു പ്രമോദഃ പൃഷ്ഠതോ വതു
പ്രാച്യാം രക്ഷതു ബുദ്ധീശ ആഗ്നേയാം സിദ്ധിദായകഃ

ദക്ഷിണസ്യമുമാപുത്രോ നൈരൃത്യാം തു ഗണേശ്വരഃ
പ്രതീച്യാം വിഘ്നഹര്‍ത്താദ്വായവ്യാം ഗജകര്‍ണകഃ
കൌബേര്യാം നിധിപഃ പായാദീശാന്യാമീശനന്ദന
ദിവാ വ്യാദേകദന്തസ്തു രാത്രൌ സന്ധ്യാസു വിഘ്നഹൃത്

രാക്ഷസാസുരവേതാള ഗ്രഹഭൂതപിശാചതഃ
പാശാങ്കുശധരഃ പാതു രജസത്ത്വതമഃസ്മൃതിം
ജ്ഞാനം ധര്‍മം ച ലക്ഷ്മിം ച ലജ്ജാം കീര്‍തിതഥാ കുലം
വപുര്‍ധനം ച ധാന്യം ച ഗൃഹാന്ദാരാന്‍സുതാന്‍ സഖീന്‍

സര്‍വ്വായുധധരഃ പൌത്രാന്‍ മയൂരേശോവതാത്സദാ
കപിലോജാദികം പാതു ഗജാശ്വാന്വികടോവതു
അനേനാസ്യ കൃതാ രക്ഷാ ന ബാധാസ്യ ഭഗവത്ക്വചിത്
രാക്ഷസാസുരവേതാലദൈത്യ ദാനവസംഭവാ

shortlink

Related Articles

Post Your Comments

Related Articles


Back to top button