COVID 19KeralaLatest NewsNews

ഡ്രൈ റൺ ഇന്നുമുതൽ നാല് ജില്ലകളിൽ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡ്രൈ റൺ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ ആരംഭിക്കുകയുണ്ടായത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റൺ നടത്തുന്നത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതമാണ് ഉള്ളത്.

തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് ഡ്രൈ റൺ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്‌സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ നൽകാനായി തീരുമാനിച്ചത്. ചില സ്വകാര്യ ആശുപത്രികളും കൂടി പട്ടിക കൈമാറിയാൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ കൃത്യമായ എണ്ണം ലഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button