KeralaLatest NewsNews

സ്പീക്കറിനു പിന്നാലെ തോമസ് ഐസകും? കുരുക്ക് മുറുകുന്നു

ആഭ്യന്തരവകുപ്പും ധനവകുപ്പും തമ്മിൽ റിപ്പോര്‍ട്ടിന്റെ പേരിലും ശീതസമരം

കെ.എസ്.എഫ്.ഇയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിൽ വിജിലൻസ്. വിജിലൻസിനോട് സഹകരിക്കാതെ ധനവകുപ്പ്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സർക്കാരിനു നൽകിയെങ്കിലും തുടർനടപടികൾ കൈക്കൊള്ളില്ലെന്ന സമരത്തിലാണ് ധനവകുപ്പെന്ന് റിപ്പോർട്ട്.

റിപ്പോർട്ടിൽ ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും ഗുരുതരമല്ലെന്ന സൂചനയുമുണ്ട്. ആയതിനാലാണ് കടുത്ത നടപടികൾ കൈക്കൊള്ളാൻ സാധ്യമല്ലെന്ന് ധനവകുപ്പ് അറിയിച്ചത്. നവംബര്‍ 27നാണ് വിജിലന്‍സ് കെഎസ്എഫ്ഇയുടെ 36 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയത്. റെയ്ഡിൽ നിരവധി ക്രമക്കേടുകളും വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇവയൊന്നും സമ്മതിക്കാൻ ധനവകുപ്പ് തയ്യാറായില്ല.

Also Read: മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരിശോധനയുടെ പേരില്‍ ആഭ്യന്തരവകുപ്പും ധനവകുപ്പും പരസ്യമായി ഇടഞ്ഞിരുന്നു. ധനമന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തെത്തിയത് വൻ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഈ ശീതസമരം ഇപ്പോഴും അവസാനിച്ചിട്ടില്ല. ധനവകുപ്പിനെതിരെ കുരുക്ക് മുറുക്കാനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ് എന്നാണ് അറിയാൻ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button