KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പിൻനിരയിൽ ഏകനായി പി. ജയരാജൻ; പി.ജെ ആർമി പോലും കൂട്ടിനില്ല!

പാളയത്തിൽ എകനായി പി. ജയരാജന്‍, പി.ജെ ആർമി പോലുമില്ല; രാഷ്ട്രീയ വനവാസം പരിഹാരമോ?

കണ്ണൂർ രാഷ്ട്രീയമെന്നാൽ ഒരു കാലത്ത് പിണറായി വിജയനും പി ജയരാജനുമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ജയരാജനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജയരാജനെതിരെയാണ് പൊതുവികാരം. ആർക്കും വേണ്ടാത്ത ഒരു പ്രച്ഛന്നവേഷക്കാരനായി ജയരാജൻ മാറുന്നുവോയെന്ന സംശയവും ഉടലെടുക്കുന്നുണ്ട്.

ഒരു കാലത്ത് കണ്ണൂരില്‍ നിറഞ്ഞുനിന്നിരുന്ന ജയരാജനെ ഇപ്പോള്‍ മഷിയിട്ട് നോക്കിയാൽ പോലും കാണാനാകുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം കസേരയിട്ട് ക്ഷണം കിട്ടിയിരുന്ന ജയരാജന് അടുത്തിടെ പാർട്ടി നൽകിയ സ്ഥാനം കുട്ടിസഖാക്കൾക്കിടയിൽ കല്ലുകടിയായി അവശേഷിക്കുന്നുണ്ട്.

Also Read: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; ഇന്നത്തെ വില അറിയാം

കഴിഞ്ഞ ദിവസം ബര്‍ണശേരി നായനാര്‍ അക്കാദമിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വേദിയില്‍ സ്ഥാനം ലഭിക്കാതെ സദസിന്റെ പിന്‍നിരയിൽ ഇരുന്ന ജയരാജന്റെ മുഖം നിമിഷനേരം കൊണ്ടാണ് മാധ്യമങ്ങൾ പകർത്തിയത്. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ നിശബ്ദവും നിസംഗവുമായിരുന്നു ആ മുഖം. ആളും പരിവാരവുമായി വേദിയിലേക്ക് ആനയിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഉറ്റസുഹൃത്തിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാത്ത എം.വി. ഗോവിന്ദന്‍, പി.കെ ശ്രീമതി അടക്കമുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയപ്പോൾ പാർട്ടി എന്തുകൊണ്ട് ജയരാജനെ അവഗണിച്ചുവെന്ന ചോദ്യത്തിനു ഉത്തരങ്ങൾ പലതുണ്ട്. വടകരയിലെ തോൽവിയോടെ ജയരാജന്റെ ജനകീയ മുഖം അവസാനിച്ചുവെന്ന കണക്കുകൂട്ടലിലാണ് സി പി എം.

Also Read: കോവിഡിന്റെ മറവിൽ ഐഎഫ്‌എഫ്കെ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ശശിതരൂര്‍

മുഖ്യമന്ത്രിയുമായുള്ള അകൽച്ച കൂടിക്കൂടി വരുമ്പോൾ പലരും ജയരാജനെ മറന്നു തുടങ്ങിയിരിക്കുന്നു.കണ്ണൂരിലെ പാര്‍ട്ടി അണികളുടെ ആശയും ആവേശവുമായ പി. ജയരാജന് ഇപ്പോൾ ലൈം ലൈറ്റിൽ തിളങ്ങണമെങ്കിൽ മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പിലേക്ക് വരണം. പാര്‍ട്ടിക്കു മുകളില്‍ വളരാന്‍ ശ്രമിക്കുന്നു, വ്യക്തിപൂജ നടത്തി അണികളില്‍ സ്വാധീനമുറപ്പിക്കുന്നു എന്നൊക്കെയായിരുന്നു ജയരാജനെതിരെ നേതൃത്വം ഉന്നയിച്ച വിമർശനങ്ങൾ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സാദ്ധ്യതയുള്ളവരുടെ പട്ടികയില്‍ ജയരാജന്റെ പേര് ഇടം പിടിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പി.ജെ. ആര്‍മി എന്ന പേരില്‍ നവമാദ്ധ്യമങ്ങളില്‍ യുവാക്കള്‍ ജയരാജനെ വാഴ്ത്തി തുടങ്ങിയതോടെയാണ് ഇദ്ദേഹം ഇതര നേതാക്കളുടെ നോട്ടപ്പുള്ളിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button