Latest NewsSaudi ArabiaNews

മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ജിദ്ദയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 55 കാരനായ തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചിരിക്കുന്നത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയുണ്ടായത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 20 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തുകയുണ്ടായത്. വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button