Latest NewsNewsIndiaInternational

‘ഇന്ത്യയെ തൊട്ട് കളിക്കണ്ട’; ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്, പ്രതിരോധ നയ നിയമം പാസാക്കി

ഇന്ത്യൻ അതിർത്തിയിലെ സൈനിക പ്രകോപനം; ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്ക

ഇന്ത്യൻ അതിർത്തിയിൽ ചൈന തുടർന്നു കൊണ്ടിരിക്കുന്ന പ്രകോപന നടപടിയിൽ ചൈന ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. ഇന്ത്യയുടെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അമേരിക്ക ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വ്യക്തമാക്കി.

ചൈനീസ് കടന്നു കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് അമേരിക്ക. സെനറ്റിൽ പ്രതിരോധ നയ നിയമം പാസാക്കിയ വേളയിലാണ് അമേരിക്കൻ ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന വീറ്റോയെ മറികടന്നാണ് ഇരു സഭകളിലും നിയമം പാസായിരിക്കുന്നത്.

Also Read: കാസർഗോഡ് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞു; 5 മരണം, നിരവധി പേര്‍ക്ക് പരിക്ക്

നിയമത്തിലെ ഒരു ഭാഗത്താണ് ചൈനയ്ക്കെതിരെ അമേരിക്ക വിമർശനം ഉന്നയിക്കുന്നത്. നിയമം പാസായതോടെ അമേരിക്കയിലെ രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയും രണ്ട് സഭകളുടെയും പിന്തുണ ഇന്ത്യയ്ക്കാകും ലഭ്യമാകുക. അമേരിക്ക പാസാക്കിയ ഈ നിയമം ചൈനയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

ദക്ഷിണ ചൈന കടലിലും കിഴക്കൻ ചൈന കടലിലും ഭൂട്ടാനിലും ചൈനീസ് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളെ അപലപിക്കുന്നതായി അമേരിക്ക പറയുന്നു. വിഷയത്തിൽ ഇന്ത്യയ്ക്കും മറ്റ് സൗഹൃദ രാജ്യങ്ങൾക്കും പരിപൂർണ പിന്തുണ നൽകുമെന്നും ഡെമോക്രാറ്റിക് പാർട്ടി അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button