KeralaLatest NewsNews

ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ആലപ്പുഴ: ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും . പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്ത് എത്തിയത്. ഞാന്‍ ഹരിപ്പാട് നിന്ന് മാറുമെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ് ഉളളത്. ചെന്നിത്തല പഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യു ഡി എഫില്‍ നിന്ന് പട്ടികജാതി വനിതകള്‍ ജയിക്കാത്ത സാഹചര്യത്തിലാണ് ബി ജെ പിയെ മാറ്റിനിറുത്താന്‍ എല്‍ ഡി എഫിനെ പിന്തുണച്ചത്-അദ്ദേഹം പറഞ്ഞു.

Read Also : കൊച്ചി- മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും

ഇത്തവണ ചെന്നിത്തല ഹരിപ്പാടിനുപകരം അരുവിക്കരനിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയുടെ വാര്‍ഡില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡി എഫ് പരാജയപ്പെട്ടിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button