Latest NewsNewsIndia

ഹിന്ദു ദൈവങ്ങളെ അപമാനിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ അറസ്റ്റില്‍

ഇന്‍ഡോറില്‍ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിക്കിടെയായിരുന്നു സംഭവം

ഇന്‍ഡോര്‍ : ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയനെ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫറൂഖിയെ കൂടാതെ മറ്റ് മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡോറില്‍ പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിക്കിടെയായിരുന്നു സംഭവം.

പരിപാടിയ്ക്കിടയില്‍ മുനാവര്‍ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത്ഷായെയും അപമാനിച്ചെന്നാണ് ഹിന്ദു സംഘടനകള്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുനാവറിനെയും കൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുനാവറിനെ കൂടാതെ ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button