KeralaLatest NewsNews

നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി; ശ്രീജിത്ത് എന്ന് പേരുമാറ്റി പറഞ്ഞ് മലപ്പുറം സ്വദേശി, ദൃശ്യങ്ങൾ പുറത്ത്

നടൻ കൃഷ്ണ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്. മലപ്പുറം സ്വദേശിയായ ഫൈസലിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മയക്കു മരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയാണ് ഇയാൾ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്.

ഫൈസൽ കൃഷ്ണ കുമാറിന്റെ വീടിന്റെ മതിൽ ചാടി കടക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ശ്രീജിത്ത് എന്നാണ് ഇയാൾ ആദ്യം പേരു പറഞ്ഞതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പോലീസ് പറയുന്നു . സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന ആവശ്യവും സന്ദീപ് ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button