Latest NewsKeralaNattuvarthaNews

നിസ്കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് വീര്യമേറിയ പശ ഒഴിച്ചു; ക്രൂരനെ തപ്പി പൊലീസ്

നിസ്കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന് നേരെ അഞ്ജാതന്റെ ക്രൂരത. വയനാട് മാനന്തവാടിയിലാണ് സഭവം. നിസ്‌ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് വിദേശനിര്‍മിത പശ ഒഴിച്ചു. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയിലാണ് സംഭവം.

Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചത്.ചെരുപ്പില്‍ കാല്‍ ഒട്ടിപ്പിടിക്കുകയും എത്ര പരിശ്രമിച്ചിട്ടും കാൽ ഊരിയെടുക്കാൻ കഴിയാതെയും വന്നതോടെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച്‌ മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.

ഒരുപാട് പരിശ്രമിച്ച് കാൽ വലിച്ചൂരിയെങ്കിലും പ്രമേഹരോഗികൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകി പോയിട്ടുണ്ട്. പളളിയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ പശ തേച്ചയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button