COVID 19KeralaLatest NewsNews

‘കോവിഡിനെ ഭയന്ന് അവധിയിൽ പോയ ദൈവങ്ങൾ വീണ്ടും വന്നിട്ടുണ്ട്’; ഭയം മരണത്തെ വിരുന്നൂട്ടും, വൈറൽ കുറിപ്പ്

മരണഭയം കൊണ്ട് വിറപൂണ്ടിരിക്കുന്ന സമൂഹത്തിലേക്ക് വികല വിശ്വാസ വിഷം പരത്താനും ഇവിടെ ആളുകൾ ഉണ്ട്

എന്തിനും ഏതിനും ഭയന്ന് ആശുപത്രികളെ ആശ്രയിച്ചിരുന്നവർ കോവിഡിനെ ഭയന്ന് സ്വയം സംയമനം പാലിച്ചതിലൂടെ മരണങ്ങൾ കുറഞ്ഞു. ഭയം മരണത്തെ വിരുന്നൂട്ടുമെന്ന് കേട്ടിട്ടില്ലേ? അത്തരമൊരു കൊവിഡ് അവലോകനമാണ് ചാക്യാർ പെരിന്തൽമണ്ണ നടത്തുന്നത്. മരണഭയം മുന്നിൽ നിൽക്കുന്നവർ എന്ത് മരുന്നും പരീക്ഷിക്കാൻ തയ്യാറാവും എന്ന അവസ്ഥയിലാണു പൊതു സമൂഹമെന്ന് ചാക്യാർ പെരിന്തൽമണ്ണ എന്ന ഫേസ്ബുക്ക് ഐഡിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. പോസ്റ്റിങ്ങനെ:

2020 ൽ ലോകത്തെ മാനവ സമൂഹത്തെ നിയന്ത്രിക്കാൻ കഴിഞ്ഞ രോഗാവസ്ഥയെ കൊറോണ / കോവിഡ് 19 എന്ന പേരിട്ട് നമ്മൾ വിളിച്ചു. ഭയം അശ്രദ്ധയെ കൂട്ടുപിടിച്ച് ധാരാളം ജീവിതങ്ങളെ തട്ടിയെടുത്തു.

Also Read: ക്ഷേത്രങ്ങളുടെ മറപിടിച്ച് പ്രവര്‍ത്തിക്കുന്ന അമ്പലംവിഴുങ്ങികളെ വിശ്വാസികള്‍ സൂക്ഷിക്കണം; കടകംപള്ളി സുരേന്ദ്രന്‍

ലോകത്തെ മാനവ സമൂഹം ഭയന്ന് വീടുകളിൽ അടച്ചിരുന്നു. അത്യാവശ്യങ്ങൾ, ആവശ്യങ്ങൾ, അനാവശ്യങ്ങൾ, ആർഭാഡങ്ങൾ എന്നിവ തിരിച്ചറിവ് ഉണ്ടാക്കാൻ മികച്ച അനുഭവപാഠം തന്നു. പക്ഷെ നമ്മൾ പഠിച്ചില്ല. പലരും നിയന്ത്രണങ്ങളെ വകവെച്ചില്ല. ഭരണകൂടങ്ങളൊ, നിയമങ്ങളൊ അല്ല – ജനത്തിൻ്റെ / പൊതു സമൂഹത്തിൻ്റെ സ്വയം ബോധം – കരുതലാണ് വിപത്തുകളെ അകറ്റി നിർത്തുന്നതിന് ഏറെ ഉപകരിക്കുക.

2020 മാർച്ച് അവസാനത്തോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ കോവിഡ് ഇതര മരണ നിരക്കുകൾ പോയ വർഷങ്ങളേക്കാൾ വലിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു. എന്തിനും ഏതിനും ഭയന്ന് ആശുപത്രികളെ ആശ്രയിച്ചിരുന്നവർ കോവിഡിനെ ഭയന്ന് സ്വയം സംയമനം പാലിച്ചതിലൂടെ മരണങ്ങൾ കുറഞ്ഞെന്ന് പറയാം. അനിയിന്ത്രിതമായി – ഗതാഗത നിയമ / നിയന്ത്രണ ബോധമില്ലാതെ അപകടകരമായി വാഹനം ഓടിച്ചിരുന്നവർ കോവിഡ് കാലത്ത് നിയന്ത്രിക്കപ്പെട്ടതിനാൽ അപകട മരണം തുലോം കുറഞ്ഞിട്ടുണ്ട്.

Also Read: കണ്ടാൽ പോര, വിവാഹവും കഴിക്കണമെന്ന് അയാൾ പറഞ്ഞുവെന്ന് അഹാന; ഹൻസികയാണ് താരമെന്ന് ചേച്ചിമാർ !

കൊറോണ വയറസിന് ജനിതകമാറ്റം വരുന്നു എന്നത് ഏറെ നാളായി സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ചയായിരുന്നു. 2020 ൻ്റെ തുടക്കത്തിൽ ചൈനയിൽ നിന്ന് നമ്മുടെ രാജ്യത്ത് എത്തിയ രോഗവാഹ കരിലൂടെയും പിന്നിട് നീണ്ട ലോക്ക് ഡൗണിന് ശേഷം വലിയ തോതിൽ പാലായനം (സ്വദേശത്തേക്കുള്ള മടക്കയാത്ര ) വിദേശ / ആഭ്യന്തര സഞ്ചാരം വന്നതിലൂടെ രോഗബാധ കുതിച്ചുയർന്നു. പൊതുവെ പ്രകടിപ്പിച്ചിരുന്ന രോഗലക്ഷണങ്ങൾ രോഗിയിലും, രോഗവാഹകരിലും, അവരവരുടെ പ്രതിരോധശേഷിയാലും ആരോഗ്യനിലയനുസരിച്ചും മാറ്റം വന്നു കൊണ്ടിരുന്നു. ചിലരിൽ രോഗ ബാധ കേവലം ജലദോഷ പനിപോലെ 3, 4 ദിവസത്തെ അസ്വസ്ഥതമാത്രമായപ്പോൾ മറ്റ് ചിലരിൽ വലിയ തോതിൽ മാറ്റങ്ങൾ പ്രകടമാക്കിയിരുന്നു.

Also Read: രോഹിത് ഇറങ്ങേണ്ടത് ഒന്നാമനായിട്ടല്ല, ചേരുക മറ്റൊരു പൊസിഷൻ; നിര്‍ദ്ദേശവുമായി മുന്‍ സെലക്ടര്‍

ചിലരിൽ നിന്ന്‌ ഏറ്റവും അടുത്ത് ഇടപഴകിയവർക്ക് പോലും രോഗം പകർന്നില്ലയെങ്കിൽ മറ്റു ചിലരിൽ നിന്ന് അതിവേഗം രോഗം പടർന്നു പിടിക്കുന്ന തരത്തിൽ ഫലം കണ്ടിരുന്നു. ഇങ്ങനെ സ്ഥായിയായ ഒരു ഭാവം കാണിക്കാത്ത രോഗാണുവിനെ പ്രതിരോധിക്കാനുള്ള മരുന്ന് / വാക്സിൻ ലോകം മൊത്തം തിരക്കിട്ട് കണ്ടു പിടിക്കാൻ ഒരുങ്ങുകയായിരുന്നു. സാധാരണ ഒരു മരുന്ന് / വാക്സിൻ പല ഘട്ടങ്ങളിലൂടെ പരീക്ഷിച്ച് മനുഷ്യരിൽ പരീക്ഷണം നടത്തുമ്പോൾ പാർശ്വഫലങ്ങൾ ഒന്നും ഇല്ല/ഉണ്ടാവില്ല എന്നത് ഉറപ്പു വരുത്തുന്ന മർമ്മപ്രധാന ഘട്ടം ഇപ്പോഴത്തെ അടിയന്തിര സന്ദർഭത്തിനനുസരിച്ച് പല രാജ്യങ്ങളും ഇളവു വരുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മരണഭയം മുന്നിൽ നിൽക്കുന്നവർ എന്ത് മരുന്നും പരീക്ഷിക്കാൻ തയ്യാറാവും എന്ന അവസ്ഥയിലാണു പൊതു സമൂഹം.

Also Read: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,16- കാരൻ പിടിയിൽ ; സംഭവം കേരളത്തിൽ

കോവിഡിനെ ഭയന് ലോകത്തെ ദൈവങ്ങളും അവരുടെ കച്ചവട സ്ഥാപനങ്ങളും അവധിയിൽ പോയിരുന്നത് രോഗഭീതി കുറഞ്ഞതോടെ വീണ്ടും സജീവമായിട്ടുണ്ട്. രോഗശാന്തിക്കായി പ്രത്യേക പൂജ, വഴിപാട്, പ്രാർത്ഥന എന്നിവ സമൂഹത്തിൽ കേട്ട് തുടങ്ങി. രോഗ പ്രതിരോധത്തിനുള്ള വാക്സിൻ തയ്യാറാക്കുന്നതിന് ചില ജീവികളുടെ രക്തം / സ്രവം ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ ചില വിശ്വാസ സമൂഹങ്ങൾക്ക് അത്തരം മരുന്ന് അവരുടെ വിശ്വാസങ്ങൾക്കെതിരാണ് എന്ന പ്രചരണവും ഉണർന്നു കഴിഞ്ഞു. സങ്കുചിത വർഗീയ ചിന്തകൾ പേറുന്നവർ പറ്റാവുന്നത്ര ഇത്തരം വാർത്തകൾക്ക് ഇന്ധനം പകർന്ന് മറ്റ് പലതിലേക്കും ഈ അസ്വീകാര്യതയെ ആളി കത്തിക്കാനുള്ള ശ്രമങ്ങളും കാണാവുന്നതാണ്.

Also Read: തെരുവുനായ ആക്രമണം ; പുല്ലുവിളയിൽ ഒരാഴ്ചയ്ക്കി‌ടെ കടിയേറ്റത് പത്തോളം പേർക്ക്

നിലവിലുള്ള കോവിഡ് 19 ന് വാക്സിൻ സ്വീകരിക്കാൻ / നൽകാൻ (?) രാജ്യം തയ്യാറെടുത്തിരിക്കുന്ന ഈ സമയത്ത് ജനിതകമാറ്റം വന്ന പുതിയ ഭീഷണി വരുന്നു. കോവിഡ് 19 ന് തന്നെ ഫലവത്തായ മരുന്നാണൊ തിരക്കിട്ട് (ജനങ്ങളിലെ ഭയത്തെ മുതലെടുത്ത് വലിയ തോതിൽ മരുന്ന് കച്ചവടം – ഒരാൾക്ക് 3 ഡോസ് വരെ) പരീക്ഷിക്കുന്നത് എന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.

മരണഭയം കൊണ്ട് വിറപൂണ്ടിരിക്കുന്ന സമൂഹത്തിലേക്ക് വികല വിശ്വാസ വിഷം പരത്താനും ഇവിടെ ആളുകൾ ഉണ്ട് എന്നത് നമ്മുടെ സമൂഹത്തിൻ്റെ ഏറ്റവും തരം താണ അവസ്ഥയെ കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button