KeralaNattuvarthaLatest NewsNews

പൊലീസിന് ആര് കാവൽ? ആലപ്പുഴയിൽ വെട്ടും കുത്തുമേറ്റ് 2 പൊലീസുകാർ ആശുപത്രിയിൽ

ആലപ്പുഴയിൽ രണ്ടിടത്ത് പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. ആലപ്പുഴ ജി​ല്ല​യി​ലെ ര​ണ്ട് സ്ഥലങ്ങളിലാണ് പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉണ്ടായത്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Also Read: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ കിറ്റില്‍ കൈയിട്ടു വാരിയ സംഭവം; വിവാദമായതോടെ നടപടി

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. വെ​ട്ട് കേ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​യ​പ്പോ​ഴാ​ണ് സ​ജീ​ഷി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ജീ​ഷി​ന്‍റെ കൈ​പ്പ​ത്തി​യി​ല്‍ വെ​ട്ടേ​റ്റു. ഇരു കൈകളിലുമായി ഇരുപത്തിനാലോളം തുന്നലുകളാണ് സജീഷിനുളളത്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോ​ടാം​തു​രു​ത്തി​യി​ല്‍ അ​ടി​പി​ടി ന​ട​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് വിജേഷി​ന് പ​രി​ക്കേ​റ്റ​ത്. സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയതായിരുന്നു വിജേഷ്. സ​ജീ​ഷി​ന്‍റെ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റു. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button