KeralaNattuvartha

സമൂഹവിരുദ്ധരുടെ ശല്യം വർധിക്കുന്നു ; നെൽക്കൃഷിക്കായി കെട്ടിനിർത്തിയ ചിറ തകർത്തു

ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്

കാവതികളം : കോട്ടയ്ക്കൽ നെൽക്കൃഷിക്കായി കർഷകർ വെള്ളം കെട്ടിനിർത്തിയ നായർചിറ സമൂഹവിരുദ്ധർ തകർത്ത നിലയിൽ.പണിക്കർകുണ്ട് പാടശേഖരത്തിലെ 40 ഏക്കറോളം വരുന്ന പാടത്തെ കൃഷിക്കായി ആശ്രയിക്കുന്നത് ഈ ചിറയിലെ വെള്ളമാണ്.
ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ട നിലയിലാണ്.

ചിറ നശിപ്പിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പണിക്കർകുണ്ട് പാടശേഖരസമിതി കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീർ, കോട്ടയ്ക്കൽ സി.ഐ, കൃഷി ഓഫീസർ തുടങ്ങിയവർക്കും പരാതി നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button