സമ്മർ സീരിസ് ഹോക്കി ടൂർണ്ണമെൻറ് മാറ്റിവെച്ചു

ദക്ഷിണാഫ്രിക്കയെ കൂടാതെ ബ്രിട്ടൻ, ഇന്ത്യ ,ബൽജിയം, ഫ്രാൻസ് എന്നിവരായിരുന്നു ടൂർണ്ണമെൻ്റിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്യങ്ങൾ

ഡൽഹി: ജനുവരി 10 മുതൽ 27 വരെ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടക്കേണ്ടിയിരുന്ന സമ്മർ സീരിസ് ഹോക്കി ടൂർണമെൻ്റ് മാറ്റിവെച്ചു. കോവിഡ് വ്യാപന ഭീക്ഷണിയും പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കയും വർദ്ധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ദക്ഷിണാഫ്രിക്കയെ കൂടാതെ ബ്രിട്ടൻ, ഇന്ത്യ ,ബൽജിയം, ഫ്രാൻസ് എന്നിവരായിരുന്നു ടൂർണ്ണമെൻ്റിൽ പങ്കെടുക്കേണ്ടിയിരുന്ന രാജ്യങ്ങൾ. ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ടൂർണമെൻ്റ് മാറ്റി വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 21 മുതൽ 22 വരെ ഭുവനേശ്വറിൽ നടന്ന എഫ്ഐഎച്ച് പ്രോ ലീഗിന്റെ ഹോം ലെഗിലാണ് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യൻ ഹോക്കി ടീം അവസാന മത്സരം കളിച്ചത്.

Share
Leave a Comment