KeralaLatest NewsNews

ക്രൈസ്തവ സഭകള്‍ മാറി ചിന്തിക്കുന്നു; 35 ലക്ഷം വോട്ടിന്റെ അധിപനായി ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലപ്പോഴും മുസ്ലിം ലീഗ് നേതാക്കളെപ്പോലെയാണ് ബിജെപിയെ കടന്നാക്രമിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ തേരോട്ടം കുതിച്ചുയരുന്നു. ജനങ്ങൾ മാറി ചിന്തിക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ തദ്ദേശ തെഞ്ഞെടുപ്പ്. 35 ലക്ഷം വോട്ടിന്റെ അധിപനായി കേരളത്തില്‍ ബിജെപി മാറിയിരിക്കുന്നു. അതാണ് ഈ ജനവിധിയിലെ ഏറ്റവും പ്രധാന അംശം. അത് ഇടത്- വലത് മുന്നണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെനിന്നാണ് ബിജെപി അടക്കമുള്ള കക്ഷികള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെക്കുന്നത് എന്നതുമോര്‍ക്കേണ്ടതുണ്ട്.

എന്നാൽ ഇപ്പോഴത്തേത് പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും അതിലും രാഷ്ട്രീയത്തിന്റെ പ്രസരം വേണ്ടത്ര പ്രകടമായിരുന്നു. അതാണ് കേരളത്തിന്റെ സംസ്കാരം. ഇവിടെ എന്തിലുമേതിലും രാഷ്ട്രീയം കടന്നുവന്നല്ലേ മതിയാവൂ. ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ലായിരുന്നുഎന്നൊക്കെ ഇന്നിപ്പോള്‍ ചിലര്‍ വിളമ്ബുന്നത് കേള്‍ക്കുന്നുണ്ടെങ്കിലും അതിലൊക്കെ അത്രയേ പ്രാധാന്യമുള്ളൂ. ഒരര്‍ത്ഥത്തില്‍ ദയനീയ തോല്‍വി നേരിട്ട യുഡിഎഫിന് നേതൃത്വം കൊടുത്തവരാണ് ഇതിനൊക്കെ ശ്രമിക്കുന്നത്. പരാജയമുണ്ടാക്കിയ നാണക്കേട് മറച്ചുവെക്കാന്‍ അവര്‍ക്ക് ഇങ്ങനെയൊക്കെ ചെപ്പടിവിദ്യകള്‍ പ്രയോഗിച്ചേ തീരൂ.

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറ്റവുമധികം ബിജെപിയെ കടന്നാക്രമിച്ചത് യുഡിഎഫ് ആയിരുന്നു എന്നതാണത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പലപ്പോഴും മുസ്ലിം ലീഗ് നേതാക്കളെപ്പോലെയാണ് ബിജെപിയെ കടന്നാക്രമിച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി കേരളത്തില്‍ ഇല്ലാതാവുമെന്നുവരെ അദ്ദേഹം വിളിച്ചുപറഞ്ഞതോര്‍ക്കുക; ഒരിക്കലല്ല അനവധി തവണ. സിപിഎമ്മിന് ബിജെപിയെയും അതിന്റെ നേതാക്കളെയും ആക്രമിക്കേണ്ടിവന്നത് മറക്കുകയല്ല.

Read Also: വീട്ടുജോലി ഓഫിസ് ജോലിക്ക് തുല്യം; ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുയെന്ന് സുപ്രീം കോടതി

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നിലപാടുകളിലുണ്ടായ വലിയ മാറ്റങ്ങള്‍ കാണാതെ പോകുന്നത് ശരിയല്ല. ഇസ്ലാമിക ജിഹാദി ശക്തികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങുന്നു എന്നും അതെ ജിഹാദി ശക്തികള്‍ സഭയ്ക്ക് നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മറ്റും കത്തോലിക്കര്‍ പരസ്യമായി പറഞ്ഞത് അടുത്തകാലത്താണ്. സംവരണം സംബന്ധിച്ച ഒരു ആക്ഷേപം നേരത്തെ ക്രൈസ്തവ സഭയ്ക്കുണ്ടായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു മത ന്യൂനപക്ഷ വിഭാഗം കവര്‍ന്നെടുക്കുന്നു, തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതാണത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button