Latest NewsKeralaNewsIndiaLife StyleDevotional

പ്രധാനമന്ത്രിയെ കാത്ത് കേരളത്തിലെ ഒരു ക്ഷേത്രം; നിരഞ്ജനയുടെ വാക്കുകൾ ഏറ്റെടുത്ത് കേരള ജനത

ക്ഷേത്രമിരിക്കുന്ന ഭൂമി പ്രധാനമന്ത്രിക്ക് എഴുതി നൽകാൻ തയ്യാറായി ഒരു ഭക്ത കുടുംബം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്ത് തിരുവനന്തപുരത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെ പതിനാറ് വയസുള്ള ഒരു പെൺകുട്ടിയും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. നിരഞ്ജന. തിരുവനന്തപുരം ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയായ നിരഞ്ജനയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് കേരള ജനത.

Also Read: സൂപ്പര്‍ സ്‌പ്രെഡ് കോവിഡ്, മരണങ്ങളില്‍ വിറങ്ങലിച്ച് ബ്രിട്ടണ്‍ : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും രക്ഷയില്ലെന്ന് ഭരണകൂടം

‘ഇവിടെ ഞങ്ങൾക്കൊരു ശനീശ്വര ക്ഷേത്രമുണ്ട്. അച്ഛനും ഗുരുക്കന്മാരും ആവശ്യപ്പെട്ടത് പ്രകാരം ഞാനാണ് അവിടെ ശനിഭഗവാനെ പ്രതിഷ്ഠിച്ചത്. എന്നാൽ, ഇപ്പോൾ ഞങ്ങൾക്കവിടെ കയറാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശനിഭഗവാന് ഒരു നേരത്തേ തിരിയോ നിവേദ്യമോ നൽകാൻ എനിക്ക് കഴിയുന്നില്ല. കോടതിയുടെ സ്റ്റേ ഓർഡർ ലംഘിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ അവിടെ വിലപിടിപ്പുള്ള പൂജ സാധനങ്ങളും ഔഷധ സസ്യങ്ങളും തകർത്തു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഒരുപാട് തവണ പരാതി നൽകിയെങ്കിലും യാതോരു പ്രശ്നപരിഹാരവും ഇതുവരെയുണ്ടായില്ല.’

ക്ഷേത്രമിരിക്കുന്ന ആ ഭൂമി പ്രധാനമന്ത്രിക്ക് എഴുതി നൽകാൻ തയ്യാറാവുകയാണ് ഈ കുടുംബം. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ എല്ലാവരും സഹായിക്കണമെന്നും നിരഞ്ജന വീഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button