Latest NewsNews

എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി കാത്തിരിക്കുന്നു; സന്തോഷം പങ്കുവച്ചു നടൻ

ഇപ്പോള്‍ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നത് എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല

മലയാളത്തിലെ പ്രിയനടൻ ശരത് അപ്പാനി രണ്ടാമതും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഭാര്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. മകള്‍ തന്റെ പങ്കാളിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ശരത് കുറിക്കുന്നു.

ഭാര്യയുടെ നിറവയറില്‍ ഉമ്മ വെച്ചു നില്‍ക്കുന്ന തിയ്യമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം താരത്തിന്റെ വാക്കുകൾ ഇങ്ങനെ … ”എനിക്ക് ലഭിച്ച എല്ലാ പദവികളിലും അച്ഛന്‍ എന്നുള്ളതാണ് ഏറ്റവും മികച്ചത്. രണ്ടാമതും ആ പദവി ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷത്തിലാണ്. ഇതിനെല്ലാം മേലെ എന്റെ മകള്‍ തിയ്യമ്മ അവളുടെ പങ്കാളിയെ സ്വീകരിക്കാനായി ഇപ്പോള്‍ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നത് എനിക്ക് പ്രകടിപ്പിക്കാനാവുന്നില്ല. ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിനോട് നന്ദി പറയുന്നു”.- ശരത് അപ്പാനി കുറിച്ചു.

Post Your Comments


Back to top button