KeralaLatest NewsNews

റദ്ദായ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളതും വിവിധ കാരണങ്ങളാല്‍ 1999 ജനുവരി ഒന്നു മുതല്‍ 2020 നവംബര്‍ അഞ്ചുവരെ രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ സാധിക്കാത്തവരുമായ വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി പുതുക്കുവാന്‍ 2021 മെയ് 31 വരെ അവസരം ഒരുക്കിയിരിക്കുന്നു.

തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍(എക്‌സ്- 10) 10/99 മുതല്‍ 08/2020 വരെ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ വിമുക്തഭടന്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഹാജരാകണം.വിശദവിവരത്തിന് ഫോണ്‍: 0477 2245673.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button