Latest NewsNewsSaudi ArabiaOman

സൗദിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനസർവീസുകൾ നാളെ മുതൽ

ദോഹ: സൗദിയുടെ വിമാനകമ്പനിയായ സൗദിയ ദോഹയിലേക്കുള്ള വിമാനസർവീസുകൾ ജനുവരി 11 മുതൽ പുനരാരംഭിക്കാനൊരുങ്ങുന്നു. ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ്​ സൗദിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നത്​. റിയാദിൽ നിന്ന്​ നാല്​ പ്രതിവാര സർവീസുകളും ജിദ്ദയിൽ നിന്ന്​ മൂന്നുപ്രതിവാര സർവീസുകളുമാണ്​ ഉള്ളത്. റിയാദിൽ നിന്ന്​ 11ന്​ വൈകുന്നേരം 4.40ന്​ പുറ​െപ്പടുന്ന വിമാനം വൈകുന്നേരം 6.05ന്​ ദോഹയിൽ എത്തുന്നതാണ്. കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്​സ്​ ജനുവരി 11 മുതൽ ദോഹയിലേക്ക്​ ​സർവീസ്​ പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button