COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 18,645 പേർക്ക്​ കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,645 പേർക്ക്​ കൂടി കൊറോണ വൈറസ് രോഗം ​ സ്ഥിരീകരിച്ചു. 201 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു ​​ മരിച്ചു. 19,299 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിക്കുകയുണ്ടായത്​. നിലവിൽ 2,23,335 പേരാണ്​ രാജ്യത്ത്​ കൊറോ വൈറസ് രോഗ​ ബാധിതരായുള്ളത്​. 1,50,999 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 1,00,75,950 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്​.

എന്നാൽ അതേസമയം, രാജ്യത്ത്​ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം 90 ആയിരിക്കുന്നു. ബ്രിട്ടനിൽ കാണ​പ്പെട്ട പുതിയ തരം കോവിഡിന്‍റെ സാന്നിധ്യം​ ഡെന്‍മാർക്ക്​, നെതർലാന്‍റ്​സ്​, ആസ്​ട്രേലിയ​, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്​, സ്​പെയിൻ, സ്വിറ്റ്​സർലാന്‍റ്​, ജർമനി, കാനഡ, ജപ്പാൻ, ലബനൻ, സിംഗപൂർ തുടങ്ങി നിരവധി രാഷ്​ട്രങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button