Latest NewsNewsIndia

കാർഷിക നിയമത്തിന്റെ ആനുകൂല്യം ഏറ്റെടുത്ത് നെൽകർഷകർ

ബെംഗളൂരു : പുതിയ കാർഷിക നിയമത്തിന്റെ ആനുകൂല്യം മുതലാക്കി കർണ്ണാടകയിലെ നെൽകർഷകർ. ഇതിന്റെ ഭാഗമായി ആയിരം ക്വിന്റൽ സോനാ മസൂറി നെല്ലിന്റെ വിൽപ്പനയ്ക്ക് റിലയൻസ് റീട്ടെയിൽ ലിമിറ്റഡുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് കർഷകർ. കർഷകരുടെ നേതൃത്വത്തിലുള്ള സ്വാസ്ത്യ കാർഷികോത്പന്ന കമ്പനിയുമായാണ് റിലയൻസ് കരാർ ഒപ്പിട്ടിരിക്കുന്നത്.

ഒരു ക്വിന്റലിന് 1950 രൂപ നിരക്കിലാണ് റിലയൻസ് കർഷകരിൽ നിന്നും നെല്ല് വാങ്ങുന്നത്. ഇത് എം എസ് പിയെക്കാൾ 82 രൂപ കൂടുതലാണ്.നേരത്തെ ഇടനിലക്കാർ വഴി കച്ചവടം ചെയ്യുമ്പോൾ ഓരോ നൂറ് ഇടപാടുകൾക്കും ഒന്നര ശതമാനം കമ്മീഷൻ കർഷകർ നൽകണമായിരുന്നു. ഒപ്പം ചാക്കിന്റെ പണവും നൽകണമായിരുന്നു.

അഞ്ഞൂറ് ക്വിന്റൽ നെല്ലാണ് നിലവിൽ ഗോഡൗണുകളിൽ സ്റ്റോക്കുള്ളത്. കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് റിലയൻസിന് ആവശ്യമായ നെല്ല് നൽകാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. ഈ സംവിധാനം രാജ്യത്താകമാനം കർഷകർ ഉപയോഗിക്കാൻ തുടങ്ങിയാൽ ഇടനിലക്കാരുടെ ചൂഷണം അവസാനിക്കുമെന്നും മണ്ഡി സമ്പ്രദായം അപ്രസക്തമാകുമെന്നും കർഷകർ പറയുന്നു.

shortlink

Post Your Comments


Back to top button