Latest NewsIndiaNews

സുവേന്ദു അധികാരിയുടെ ഓഫീസിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

കൊൽക്കത്ത : സുവേന്ദു അധികാരിയുടെ ഓഫീസിന് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം നടന്നത്. അദ്ദേഹത്തിന്റെ നന്ദിഗ്രാമിലെ ഓഫീസ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു.

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

നന്ദിഗ്രാമിലെ ഓഫീസിന് നേരെ ഉണ്ടായ തൃണമൂൽ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് കനിഷ്‌ക പാണ്ഡ പറഞ്ഞു. മസിൽ പവർ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നത്. ഭരണകൂടം നിങ്ങളോടൊപ്പമുള്ളതിനാലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ ഭാവിയിൽ നടക്കുന്ന സമാനസംഭവങ്ങളുടെ ഉത്തരവാദിത്വം ഭരണകൂടം ഏറ്റെടുക്കേണ്ടിവരുമെന്നും കനിഷ്‌ക പണ്ഡ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button