KeralaLatest NewsNews

നിയമം മരവിപ്പിക്കുമോ? കാർഷിക ബില്ലിന് സുപ്രീം കോടതിയുടെ സ്റ്റേ

കൂടാതെ നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരെയാണെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: കാർഷിക ബിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. കർഷക സമരത്തിൽ കേന്ദ്രത്തിനോട് അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി. സമരത്തി കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിച്ചെന്ന് കോടതി ഉന്നയിച്ചു. കൂടാതെ നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരെയാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ കർഷക സമരം തുടരുന്നതിൽ നിരാശരെ ന്നും കോടതി വിലയിരുത്തി.

കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിക്കാൻ വിദഗ്ധരുടെ സമിതി രൂപീകരിക്കാം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button