Latest NewsNewsInternational

പ്രായപൂർത്തിയാവാത്ത കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ മുസ്ലിം മത പ്രഭാഷകനും സംഘത്തിനും കഠിന തടവ്

വിവാദ മുസ്ലീം പുരോഹിതൻ ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘവുമായി ബന്ധം പുലർത്തിയതും ഇയാളുടെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഇസ്താംബുൾ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗം ചെയ്ത കേസിൽ മുസ്ലിം മതപ്രഭാഷകൻ മുസ്ലീം ടെലിവിഷൻ മതപ്രഭാഷകൻ അദ്നാന്‍ ഒക്തര്‍ക്കും തുർക്കിഷ് കോടതി 1,075 വര്‍ഷത്തെ കഠിന തടവ് വിധിച്ചു. ലൈംഗീക പീഡനത്തിന് പുറമേ ഇയാൾക്കെതിരെ ചാരപ്രവർത്തനവും ഉൾപ്പട്ട കേസിലാണ് തടവ് ശിക്ഷ. ക്രിമിനൽ സംഘം രൂപീകരിക്കുക, രാഷ്ട്രീയ, സൈനിക ചാരവൃത്തിയില്‍ ഏര്‍പ്പെടുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം ചെയ്യുക, ബ്ലാക്ക് മെയില്‍ ചെയ്യുക,  പീഡിപ്പിക്കുക എന്നീ പത്തോളം കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

Also related: കർഷക സമരത്തിൽ ഭീകരർ നുഴഞ്ഞ് കയറിയെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ

വിവാദ മുസ്ലീം പുരോഹിതൻ ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘവുമായി ബന്ധം പുലർത്തിയതും ഇയാളുടെ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ മതക്ലാസുകൾ സ്വകാര്യ ടെലിവിഷന്‍ ചാനൽ വഴി നൽകി വന്നിരുന്ന മത പ്രഭാഷകനാണ് ഒക്തർ.

Also related: കാമുകനെ 21കാരി വെട്ടിക്കൊന്നു

ഇയാളോടൊപ്പം സംഘാംഗങ്ങളായ 13 പേർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് പറഞ്ഞ ഒക്തര്‍ വിധിന്യായത്തിനെതിരേ അപ്പീല്‍ പോകുമെന്നും അറിയിച്ചു.

shortlink

Post Your Comments


Back to top button