KeralaLatest NewsNews

ഐ ഡ്രോപ്‌സ് മക്കളുടെ കൈയില്‍കണ്ടാല്‍ വളരെയധികം സൂക്ഷിക്കണം, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്

കോഴിക്കോട് : ഐ ഡ്രോപ്സ് മക്കളുടെ കൈയില്‍കണ്ടാല്‍ വളരെയധികം സൂക്ഷിക്കണം, രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്. കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്ന് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫറോക്ക് സി.ഐ കൃഷ്ണന്‍ കെ. കാളിദാസ് ആണ് ഇത്തരം എന്തെങ്കിലും യുവാക്കള്‍ക്കിടയില്‍ കണ്ടാല്‍ അച്ഛനമ്മമാര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Read Also : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിലേക്ക് ? അര്‍ഹമായ സ്ഥാനമാനങ്ങള്‍ കൊടുത്തില്ല

സിഗരറ്റില്‍ പുരട്ടി വലിക്കുന്ന ഹാഷിഷ് ഓയിലിന്റെയും (വലത്ത്) ഇത് ഉപയോഗിച്ച ശേഷം കണ്ണ് ചുവക്കുന്നത് മാറ്റാന്‍ സഹായിക്കുന്ന ഐഡ്രോപ്പിന്റെയും (ഇടത്ത്) ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പരുത്തിപ്പാറ എന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്തതാണ് ഇവയെന്നും പോസ്റ്റിലുണ്ട്.

കൃഷ്ണന്‍ കെ. കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇതാ ഇമ്മാതിരി വല്ലതും നമ്മുടെ യുവാക്കള്‍ക്കിടയില്‍ കണ്ടാല്‍, അല്ലേല്‍ ഫ്രീക്കന്‍സിന്റെ കൈവശം കണ്ടാല്‍ അച്ഛനമ്മമാരെ സൂക്ഷിച്ചോ. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ മക്കള്‍ ഭ്രാന്തന്മാരാവും. അല്ലേല്‍ നമ്മുടെ മക്കളെ കല്ല്യാണം കഴിക്കുന്ന ചില യുവാക്കളും അത് പോലെ ആവും
(വലത് വശം: ഹാഷിഷ് ഓയില്‍ — സിഗരറ്റില്‍ പുരട്ടി വലിക്കുന്നു, ഇടത് വശം: I -Boric കണ്ണ് ചുവന്നത് അച്ഛനമ്മയോ മറ്റാരെങ്കിലോ കാണും എന്നതിനാല്‍ കണ്ണിന്റെ ചുവപ്പ് മാറ്റാന്‍ ഒന്ന് രണ്ട് drop ഇടും അതോടെ കണ്ണിന്റെ ചുവപ്പ് മാറി കണ്ണുകള്‍ സാധാ പോലെയാവും).
എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ഹാഷിഷ് ഓയില്‍ പിടിക്കുക എന്നത്. കുറച്ചാണെങ്കിലും പിടിച്ചല്ലോ.

Disadvantages……..
തലച്ചോറിനെ കാര്‍ന്ന് തിന്നും, ഓക്കാനവും ഛര്‍ദ്ദിയും, വയറ്റില്‍ മലബന്ധം അടിഞ്ഞു കൂടല്‍, മോട്ടോര്‍ കോര്‍ഡിനേഷന്‍ നഷ്ട്ടപ്പെടും, ശ്വസനം മാറി മറിയും, Heartbeat വര്‍ദ്ധിക്കും, BP കൂടും, അമിത ഉറക്കം,
Heart Attack, വിഷാദം, ഉത്കണ്ഠ, പരിഭ്രാന്തി, സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടും, കുറേ കാലം ഉപയോഗിച്ചാല്‍ ഭ്രാന്താവും, സത്യത്തില്‍ നമ്മുടെ നാടിനെ മുന്നോട്ട് കൊണ്ട് പോകേണ്ട യുവാക്കള്‍ ശ്രദ്ധിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button