Kallanum Bhagavathiyum
Latest NewsNewsIndia

വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ആരോഗ്യ നിലയെ കുറിച്ച് ഗോവ മുഖ്യമന്ത്രി

പനാജി :വാഹനം അപകടത്തില്‍പ്പെട്ട കേന്ദ്ര ആയുഷ്‌, പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ യശോ നായിക്കിന്റെ ആരോഗ്യ നില തൃപ്തികരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. ശ്രീപദ് നായിക്കിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഓർത്തോപീഡിക് സർജറികൾക്ക് അദ്ദേഹത്തെ വിധേയനാക്കിയെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ശ്രീപദ് നായിക്കിനെ സന്ദർശിച്ചിരുന്നു. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നായിക്കിനെ സന്ദർശിക്കാൻ ഇന്ന് ഗോവയിലെത്തുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ശ്രീപദ് നായിക്ക് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഗോകർണ്ണത്തിലേക്ക് പോകുന്ന വഴി അംഗോലയ്ക്ക് സമീപത്തായിരുന്നു അപകടം. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ വിജയാ നായികും, പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button