Latest NewsKeralaNews

നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ ബീഹാര്‍ മാതൃകയാക്കുന്നു

ന്യൂഡെല്‍ഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മാതൃക പ്രതിഫലിക്കുന്നു. ബീഹാര്‍ മാതൃകയില്‍ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്‍. കോവിഡ് പ്രതിരോധത്തിനായി ബീഹാറില്‍ വിജകരമായി നടപ്പാക്കിയ മാതൃക ഏര്‍പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

Read Also : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു, സ്ഥിതി അതീവ ഗുരുതരം : കേരളം ആശങ്കയില്‍

ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ മാര്‍ഗരേഖ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കമ്മീഷന്റെ ആലോചന. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താന്‍ ബീഹാറില്‍ പോളിങ് ബൂത്തുകളുടെ എണ്ണം 63 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഡെപ്യുട്ടി തെരഞ്ഞെടുപ്പ് കമ്മീണര്‍ സുധീപ് ജയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button