KeralaLatest NewsNews

പ്രതിദിനം 85 ലക്ഷം, വാർഷിക നഷ്ടം 310 കോടി; കൊച്ചി മെട്രോ നഷ്ടക്കച്ചവടമാകുന്നു, പൂർണഉത്തരവാദിത്വം സംസ്ഥാനത്തിന്

കേരളത്തിന്റെ‌ ‘മുടിയനായ പുത്രനാവുമോ’ കൊച്ചി മെട്രോ?

പ്രതിദിന നഷ്ടം 85 ലക്ഷം രൂപയാണ് കൊച്ചി മെട്രോയ്ക്ക് നഷ്ടം വാർഷിക നഷ്ടം 310 കോടിയാണ്. സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച കൊച്ചി മെട്രോ നഷ്ടക്കച്ചവടമാകുന്നു. യാത്രക്കാർ കയറിയാൽ മാത്രമല്ല, കയറിയില്ലെങ്കിലും മെട്രോ ഓടിച്ചേ പറ്റൂ. മെട്രോയുടെ നഷ്ടം ബാധിക്കുക സംസ്ഥാന സർക്കാരിനെ മാത്രം.

ലോക്ഡൗണിനു മുൻപു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോൾ വെറും 24000 എത്തിനിൽക്കുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരയാത്രക്കാർക്ക് ഇളവുകൾ നൽകുകയോ ചെയ്താൽ മാത്രമേ നഷ്ടമായ യാത്രക്കാരെ തിരിച്ച് കൊണ്ടുവരാൻ സാധിക്കുകയുള്ളു. എങ്കിൽ കൂടി നഷ്ടം നികത്താനാകില്ല, പക്ഷേ ഒരു പരിധി വരെ നഷ്ടം കുറയ്ക്കാനാകും.

Also Read: അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അര്‍ഹന്‍ ആര് ? ; നിര്‍ദ്ദേശവുമായി കെ മുരളീധരന്‍

ചെന്നൈ മെട്രോ 30% ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഹൈദരാബാദ് മെട്രോ 50% ചാലഞ്ച് പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഇളവുകൾ പ്രഖ്യാപിച്ചാൽ ഒരുപക്ഷേ ആളുകൾ കയറിയേക്കാം. ഇനിയും യാത്രക്കാരെ നഷ്ടമായാൽ സംസ്ഥാന സർക്കാരിനു അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമാകും. പുതിയ പദ്ധതികൾ നടപ്പിലാക്കുകയൊന്നും വേണ്ട, കഴിഞ്ഞ വർഷം ജനുവരിയിൽ ചെയ്തത് തന്നെ ധാരാളം. ജനുവരി ഒന്നിന് കൊച്ചി മെട്രോയിൽ കയറിയത് ഒന്നേകാൽ ലക്ഷം ആളുകളാണ്.

ടിക്കറ്റിൽ 50 ശതമാനം ഇളവ്, പാർക്കിങ് ഫ്രീ, സർവീസ് തീരുന്നതു രാത്രി 11 ആക്കിയിരുന്നു. ഈ മൂന്ന് കാര്യങ്ങളും ആ മാസം യാത്രക്കാരെ കൂട്ടാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചിരുന്നു. ആളില്ലാതെ മെട്രോ ഓടിക്കൊണ്ടിരിക്കുമ്പോൾ നഷ്ടം സർക്കാരിനാണ്. ഒരു രൂപപോലും കേന്ദ്ര സർക്കാർ വഹിക്കില്ല. അതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. 2019– 20 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ചു കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപയാണ്. എഎഫ്ഡി വായ്പ 1260 കോടി. കാനറ ബാങ്കിൽനിന്നുള്ള വായ്പ 1170 കോടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button