Latest NewsNewsIndiaCrime

കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യചെയ്​തു

പട്‌ന : കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതോടെ മനംനൊന്ത്​ 16കാരി ആത്മഹത്യചെയ്​തു. ജനുവരി മൂന്നിന് നാല് യുവാക്കള്‍ ചേര്‍ന്ന്​ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയാണ്​ മാനഹാനിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കേസില്‍ മൂന്ന് പേരെ ബുധനാഴ്ച പോലീസ്​ കസ്റ്റഡിയിലെടുത്തു.

സംഭവത്തിന്​ ശേഷം മകള്‍ അസ്വസ്​ഥയായിരുന്നുവെന്നും വിവരം ഗ്രാമവാസികള്‍ അറിഞ്ഞതോടെ മനംനൊന്ത്​ ജീവനൊടുക്കുകയായിരുന്നുവെന്നും പിതാവ്​ പറഞ്ഞു. കിടപ്പുമുറി അകത്തുനിന്ന്​ പൂട്ടി സ്വയം തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത്​ കണ്ട്​ വാതില്‍ തകര്‍ത്ത്​​ ബന്ധുക്കള്‍ അകത്ത്​ കടന്നെങ്കിലും രക്ഷിക്കാനായില്ല.

അതിനിടെ, പൊലീസില്‍ അറിയിക്കാതെ മൃതദേഹം പെ​ട്ടെന്ന്​ സംസ്​കരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുമേല്‍ നാട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയതായി സാരയ്യ എസ്​.ഡി.പി.ഒ രാജേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button