Latest NewsKeralaNews

കേരളത്തിലെ ക്രൈസ്തവ-മുസ്ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടു

നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നുവെന്ന് ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോഴിക്കോട്: കേരളത്തില്‍ ക്രൈസ്തവ-മുസ്ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെന്നത് വസ്തുതയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായ ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

Read Also : കൂട്ടബലാത്സംഗത്തിനിരയായ വിവരം നാട്ടുകാരറിഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യചെയ്​തു

എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തരസൃഷ്ടിക്ക് ഏറ്റവും അധികം വില കല്‍പ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് ക്രൈസ്തവര്‍.

വിദ്യാഭ്യാസ-ആരോഗ്യ-ആതുരശുശ്രൂഷ-ജീവകാരുണ്യരംഗത്ത് സഭയുടെ ശുശ്രൂഷകള്‍ക്ക് ഒരിക്കലും ജാതിയും മതവുമില്ലായിരുന്നു. മുസ്ലിം സമുദായവും ഈ സേവന ശുശ്രൂഷകളുടെ ഗുണഭോക്താക്കളാണ്. വളര്‍ച്ചനേടിയ ഇന്നത്തെ തലമുറ ഇതെല്ലാം മറക്കുന്നു. നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ഏറക്കാലം ഇതെല്ലാം കേട്ടും അനുഭവിച്ചും നിശ്ശബ്ദരായിരുന്നവര്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നു. അത്രമാത്രം. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

 

shortlink

Post Your Comments


Back to top button