Latest NewsKeralaNews

ജോലിതരൂ കേന്ദ്ര സർക്കാരേ എന്ന് പറഞ്ഞു പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നവർ അറിയാൻ

ജിതിൻ കെ ജേക്കബ്

 

പോസിറ്റീവ് വാർത്തകൾ:-

ഇന്ത്യയിൽ റെക്കോർഡ് വളം വിൽപ്പന.

ട്രാക്ടർ വിൽപ്പനയിൽ രാജ്യത്ത് ഡിസംബർ മാസം 35% വളർച്ച.

സോയ കയറ്റുമതിയിൽ 3 മടങ്ങു  വർദ്ധനവ് , ഇന്ത്യൻ കാർഷിക മേഖലയുടെ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഗ്രാമങ്ങൾ നഗരങ്ങളിലേക്കാൾ വേഗത്തിൽ കോവിഡിൽ നിന്ന് മോചിതരായി തിരിച്ചു വരുന്നു.

ജനുവരിയിലെ ആദ്യ ആഴ്ചയിൽ രാജ്യത്തെ കയറ്റുമതിയിൽ 16.2% വർദ്ധനവ്.

വിലക്കയറ്റം (Retail Inflation) നവംബറിൽ 6.93% ആയിരുന്നത് ഡിസംബറിൽ 4.59% ആയി കുറഞ്ഞു.

ഇന്ത്യൻ IT കമ്പനികൾ 3 ആം പാദത്തിൽ നേടിയത് റെക്കോർഡ് വളർച്ച. റിക്രൂട്മെന്റിലും ഇന്ത്യൻ IT കമ്പനികൾ മികച്ച വളർച്ച രേഖപ്പെടുത്തുന്നു.

വിപ്രോ – 47% increase , ഇൻഫോസിസ് – 8 times.

ബി എസ് ഇ സെൻസെക്സ് 50000 ത്തിന് തൊട്ടടുത്ത് നിൽക്കുന്നു.

നമ്മൾ മുന്നോട്ടാണ്. നമ്മളെ പിന്നോട്ടടിക്കുവാൻ നോക്കുന്നവർക്കും, ജോലിതരൂ കേന്ദ്ര സർക്കാരേ എന്ന് പറഞ്ഞു പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നവർക്കും, ഇന്ത്യയിലെ കാർഷിക മേഖല തകർന്നു എന്ന് കവലപ്രസംഗം നടത്തുന്നവർക്കും, ഇന്ന് എന്തൊക്കെ വ്യാജ വാർത്തകൾ അല്ലെങ്കിൽ വളച്ചൊടിച്ച വാർത്തകൾ കൊടുക്കാം എന്ന് ആലോചിച്ചിരിക്കുന്ന മാധ്യമ സഖാപ്പികൾക്കും നല്ലൊരു കുത്തിത്തിരിപ്പ് ദിനം ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button