NattuvarthaLatest NewsKeralaNews

വീണയുടെ കല്യാണത്തലേന്ന് സ്വപ്ന മുഖ്യന്റെ വീട്ടിലെത്തിയോ? പി ടി തോമസിന്റെ ആരോപണത്തിന് കണക്കിന് കൊടുത്ത് പിണറായി വിജയൻ

നവോത്ഥാന നായകൻ ഇന്ന് അധോലോക നായകനായെന്ന് പി ടി തോമസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹചടങ്ങിലെടുത്ത ചിത്രത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ, മകൾ വീണയുടെ വിവാഹത്തിനോ വിവാഹത്തലേന്നോ സ്വപ്ന പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

Also Read: ‘അതു ദൈവത്തിന്റെ അനുഗ്രഹമാണ്’; ബിഹാറില്‍ ഒവൈസി സഹായിച്ചു; ഇനിയും പ്രതീക്ഷിക്കുന്നു: ബിജെപി എംപി

‘മകളുടെ വിവാഹത്തിന് സ്വപ്ന വന്നിട്ടില്ല. കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം വന്നപ്പോൾ ഓടിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല’ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നവോത്ഥാന നായകൻ ഇന്ന് അധോലോക നായകനായെന്ന പി ടി തോമസ് എം.എൽ.എയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പിണറായി ധൃതരാഷ്ട്രരെപ്പോലെ പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന് പി.ടി.തോമസ് എംഎൽഎ ആരോപിച്ചു. സ്വപ്നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിയപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തോ?. സ്വര്‍ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുന്നു എന്നായിരുന്നു പി ടി തോമസ് ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button