KeralaLatest NewsNews

ഡിസ്റ്റിലറി മുതലാളിമാർക്ക് ഇടനിലനിന്നത് പിണറായി വിജയൻ , ചർച്ച നടന്നത് എകെജി സെൻ്ററിൽ

സർക്കാരിനു 957 കോടിയും ബെവ്കോയ്ക്ക് 9 കോടിയും അധികവരുമാനം ഇപ്പോഴുള്ള വില വർദ്ധനവിലൂടെ ലഭിക്കും എന്നും എക്സൈസ് മന്ത്രി ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: മദ്യത്തിൻ്റെ വില വർദ്ധിപ്പിക്കാൻ ഡിസ്റ്റിലറി മുതലാളി മാരുമായി എകെജി സെന്ററിൽ ,ഇടനിലനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം വൻ വർധനവിനു സര്‍ക്കാര്‍ മുതിരില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എകെജി സെന്ററിലാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

Also related: പ്ളേസ്റ്റോറിൽ നിന്ന് ലോൺ ‍ അപ്ലിക്കേഷനുകൾ ‍ കൂട്ടത്തോടെ നീക്കം ചെയ്ത് ഗൂഗിൾ

സർക്കാറും ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഇത്ര ഭീമമായ വർധനവ് ഉണ്ടായതെന്ന് പറഞ്ഞ ചെന്നിത്തല, മദ്യവില 7% വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും മദ്യ ഉൽപ്പാദന കമ്പനികൾക്കു 120 കോടി ലാഭം കിട്ടിയെന്നും ചെന്നിത്തല ആരോപിച്ചു.

Also related: കേരളത്തിലെ ക്രൈസ്തവ-മുസ്ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടു

പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് സ്വയം അപഹാസ്യരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മറുപടി നല്‍കി.സ്പിരിറ്റ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടിയതിനാലാണ് മദ്യവില വർധിപ്പിച്ചതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കി. സർക്കാരിനു 957 കോടിയും ബെവ്കോയ്ക്ക് 9 കോടിയും അധികവരുമാനം ഇപ്പോഴുള്ള വില വർദ്ധനവിലൂടെ ലഭിക്കും എന്നും എക്സൈസ് മന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button