Latest NewsNewsInternational

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക സംഘത്തില്‍ ഇന്ത്യക്കാരി സമീറ ഫാസിലിയും

ആരാണ് ഇവരെന്ന അന്വേഷണവുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സാമ്പത്തിക സംഘത്തില്‍ ഇന്ത്യക്കാരി സമീറ ഫാസിലിയും, ആരാണ് ഇവരെന്ന അന്വേഷണവുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാന്‍ അമേരിക്കയെ സഹായിക്കുന്നതിന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ജോ ബൈഡന്‍ രൂപീകരിച്ച സാമ്പത്തിക സംഘത്തില്‍ ഇന്ത്യന്‍ വംശജയും. കാശ്മീര്‍ വേരുകളുള്ള സമീറ ഫാസിലിയാണ് ബൈഡന്റെ നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ ഇടം നേടിയിരിക്കുന്നത്. നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് സമീറ ഫാസിലിയെ നിയമിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ബൈഡന്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

Read Also :ചൈനീസ് വാക്‌സിനെ കടത്തിവെട്ടി ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍

ഇതിന് മുമ്പ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്ലാന്റയുടെ കമ്മ്യൂണിറ്റിയുടെയും സാമ്പത്തിക വികസനത്തിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചവരികയായിരുന്നു സമീറ ഫാസിലി. നേരത്തെ , വൈറ്റ് ഹൗസിന്റെ ദേശീയ സാമ്പത്തിക കൗണ്‍സിലില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഒബാമയുടെ ഭരണകാലത്ത് എന്‍ഇസിയിലും ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലും സീനിയര്‍ അഡൈ്വസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹര്‍വാര്‍ഡ് കോളേജ്, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സമീറ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യേല്‍ ലോ സ്‌കൂളിന്റെ കമ്മ്യൂണിറ്റി, സാമ്പത്തിക വികസന ക്ലിനിക്കില്‍ അധ്യാപികയായിട്ടായിരുന്നു ജോലി ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ വില്യംസ്വില്ലില്‍ യൂസഫിനും റാഫിക ഫാസിലുവിന്റെയും മകളായാണ് ജനനം. കാശ്മീര്‍ വേരുകളുള്ള സമീറ മൂന്ന് മക്കളുടെ അമ്മയാണ്.

നേരത്തെ കാശ്മീര്‍ വേരുകളുള്ള ആയിഷ ഷായെ ബൈഡന്‍ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍-കമല ഹാരിസ് ക്യാമ്പയിനുകളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആയിഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button