Latest NewsIndiaNews

നിരന്തരം പോര്‍വിളികളുമായി ചൈനയും പാകിസ്ഥാനും, ഇന്ത്യന്‍ സേനയ്ക്ക് അത്യാധുനിക ആയുധങ്ങള്‍

ന്യൂഡല്‍ഹി: നിരന്തരം പോര്‍വിളികളുമായി ചൈനയും പാകിസ്ഥാനും കൂടാതെ ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലും സേനയെ ശക്തിപ്പെടുത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിയതായി
സേനാത്തലവന്‍ എം.എം നരവനെ അറിയിച്ചു. അടിയന്തരമായി ആയുധങ്ങളും മറ്റും വാങ്ങാന്‍ 5,000 കോടി ചെലവാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. അടിയന്തര പദ്ധതി എന്ന വകുപ്പുപയോഗപ്പെടുത്തിയായിരുന്നു ആയുധങ്ങളും മറ്റും വാങ്ങിയത്.

3 അടിയന്തരപദ്ധതി, അതിവേഗ സ്‌കീം എന്നീ വഴികളുപയോഗിച്ചാണ് 38 കരാറുകള്‍ വഴി ആയുധങ്ങള്‍ വാങ്ങിയത്. ഇതിന് പുറമെ 13,000 കോടി വേറെയും ചെലവഴിച്ചതായി നരവനെ പറഞ്ഞു.

ചൈനയ്ക്കെതിരെ ലഡാക്കില്‍ ഓപ്പറേഷന്‍ സ്നോ ലെപേര്‍ഡ് എന്ന സൈനികനീക്കം നടത്തിയപ്പോള്‍ കൂടുതല്‍ കുടുംബപെന്‍ഷന്‍, പരിക്കേറ്റവര്‍ക്കുള്ള സഹായം, മരിച്ച സൈനികന്റെ കുടുംബത്തിന് ഉയര്‍ന്ന നഷ്ടപരിഹാരം എന്നീകാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

അടിയന്തര പദ്ധതികളില്‍ ഉള്‍പ്പെടുത്തി മഞ്ഞുകാലത്തും ഏറ്റുമുട്ടലുണ്ടാകുമോ എന്ന സാധ്യത മുന്നില്‍കണ്ട് പട്ടാളക്കാര്‍ക്ക് മഞ്ഞുകാലവസ്ത്രങ്ങളും ടെന്റുകളും പ്രത്യേകവാഹനങ്ങളും അഭയകേന്ദ്രങ്ങളും ഒരുക്കിയിരുന്നു. പുതിയ ആശയവിനിമയസംവിധാനങ്ങളും കലാള്‍പ്പടയ്ക്ക്വേണ്ട സുരക്ഷാകവചങ്ങളും പ്രത്യേകവാഹനങ്ങളും വാങ്ങിയിരുന്നു.

നരേന്ദ്രമോഡിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് സൈന്യത്തെ സ്വന്തംകാലില്‍ നില്‍ക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണെന്നും നരവനെ പറഞ്ഞു. ഭാവിയില്‍ 32,000കോടിയുടെ 29 ആധുനിക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button