Latest NewsNewsIndia

കാശ്മീരിൽ പാക് ഭീകരനെ ഇന്ത്യൻ സുരക്ഷാ സേന വധിച്ചു

നിയന്ത്രണരേഖയിൽ പാക് പ്രകോപനം തുടരുന്നതിനാല്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം

ശ്രീനഗർ: നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. പഞ്ചാബ് ഗുര്‍ദാസ്പൂരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക് ഭീകരൻ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.

Also related: ഗണേഷ് കുമാർ ‍ എംഎൽ‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനം

അടുത്ത കാലത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉള്ളത് കൊണ്ട് ഈ മേഖലയിൽ പെട്രോളിംഗ് ശക്തമാണ്. വാദൈ ചീമ കൊട്രാസ്ഡ ഔട്ട് പോസ്റ്റിലൂടെ ഭീകരൻ നുഴഞ്ഞ് കയറാന്‍ നടത്തിയ ശ്രമമാണ് ഇന്ത്യൻ സൈന്യം വിഫലമാക്കിയത്.

Also related: രഹസ്യ സന്ദേശങ്ങൾ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴിയാണെന്ന് എന്‍ഐഎ

കള്ളക്കടത്തിനായി ഉപയോഗിച്ച നിരവധി തുരങ്കങ്ങളും ഈ മേഖലകളിൽസേന കണ്ടെത്തിയിരുന്നു. നിയന്ത്രണരേഖയിൽ പാക് പ്രകോപനം തുടരുന്നതിനാല്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

Related Articles

Post Your Comments


Back to top button