KeralaLatest NewsNewsIndia

കേന്ദ്ര പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ച് കേരളം; ബജറ്റിലെ ചതി ചൂണ്ടിക്കാണിച്ച് എംടി രമേശ്

പ്രഖ്യാപിച്ച പല പദ്ധതികളും കേന്ദ്ര പദ്ധതികൾ പേര് മാറ്റിയതാണ്; കേന്ദ്ര ഫണ്ടുകളെ കുറിച്ച് പരാമർശിക്കുന്നില്ല: എംടി രമേശ്

ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണുയരുന്നത്. തോമസ് ഐസക് നടത്തിയത് ബഡായി ബജറ്റ് ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കഴിഞ്ഞ ബകറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ തന്നെയാണ് ഈ വർഷവും പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. സമാനമായ അഭിപ്രായമാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും ഉന്നയിക്കുന്നത്.

Also Read: അന്ന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഡിജിറ്റല്‍വത്കരണത്തെ കുറിച്ച് പറയുന്നു ;പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

കേന്ദ്ര പദ്ധതികൾ പേരുമാറ്റിയാണ് ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര ഫണ്ടുകളെ കുറിച്ച് ധനമന്ത്രി ബജറ്റിലെങ്ങും പരാമർശിക്കുന്നില്ല. ബജറ്റ് പ്രഖ്യാപനത്തിൽ നിയമസഭയെ സാക്ഷിയാക്കി ഐസക് കള്ളം പറയുകയാണെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു.

തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. കഴിഞ്ഞ ബഡ്ജറ്റിന്റെ പുനരാവിഷ്കരണമാണ്. ഇന്ന് നടത്തിയ പ്രഖ്യാപനങ്ങൾ തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ് ഇന്ന് നടത്തിയത്. ഇത് പരിഹാസ്യമാണ്. പഴയ പ്രഖ്യാപനങ്ങൾ എന്തായി എന്ന് ഐസക് വ്യക്തമാക്കണമെന്നും എംടി രമേശ് പറഞ്ഞു.

തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണ് ഐസക്കിന്റേത്. ജനങ്ങളെ വിഢികളാക്കരുതെന്നും രമേശ് കോഴിക്കോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button