KeralaLatest NewsNews

ഉന്നത പദവിയിലുള്ളവരെ കളത്തിലിറക്കി ബിജെപി; വരും വർഷങ്ങളിൽ കേരളം ഭരിക്കുമെന്ന് നേതാക്കൾ

ച​ല​ച്ചി​ത്ര​രം​ഗ​ത്തെ ചി​ല​രെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കാ​ന്‍ ബി.​ജെ.​പി ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ഡി.​ജി.​പി​മാ​രാ​യ ജേ​ക്ക​ബ്​ തോ​മ​സും ടി.​പി. സെ​ന്‍​കു​മാ​റും ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​മെ​ന്ന്​ സൂ​ച​ന. ജേ​ക്ക​ബ്​ തോ​മ​സ്​ മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സെ​ന്‍​കു​മാ​ര്‍ മ​ന​സ്സ്​​ തു​റ​ന്നി​ട്ടി​ല്ലെ​ന്നാ​ണ്​ പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. രാ​ഷ്​​ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ജേ​ക്ക​ബ്​ തോ​മ​സ്​ ആ​രം​ഭി​ച്ച​താ​യാ​ണ്​ വി​വ​രം.

എന്നാൽ മു​മ്പ്​ താ​ന്‍ മ​ത്സ​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​ന്‍ ജേ​ക്ക​ബ്​ തോ​മ​സി​ന്​ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ര്‍.​എ​സ്.​എ​സി​നോ​ട്​ പ്ര​ത്യേ​ക മ​മ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന ജേ​ക്ക​ബ്​ തോ​മ​സിന്റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തോ​ട്​ ബി.​ജെ.​പി​ക്കും താ​ല്‍​പ​ര്യ​മു​ണ്ട്. ടി.​പി. സെ​ന്‍​കു​മാ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന കാ​ര്യ​വും ബി.​ജെ.​പി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹം സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തി​നോ​ട്​ ജി​ല്ല​ക​മ്മി​റ്റി​ക്കും എ​തി​ര്‍​പ്പി​ല്ല. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ ചി​ല​രെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കാ​ന്‍ ബി.​ജെ.​പി ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

Read Also: സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദം, സിപിഎം ഓഫീസ് അറിയാതെ ഒന്നും നടക്കില്ലെന്ന് പിസി ജോര്‍ജ്

അതേസമയം ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ജേ​ക്ക​ബ്​ തോ​മ​സ്​ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ട്വ​ന്‍​റി-​ട്വ​ന്‍​റി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. അ​തി​നാ​യി വി.​ആ​ര്‍.​എ​സ്​ വാ​ങ്ങാ​നും അ​ദ്ദേ​ഹം ശ്ര​മം ന​ട​ത്തി. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. സ​ര്‍​വി​സി​ല്‍​നി​ന്നും വി​ര​മി​ച്ച​തി​നാ​ല്‍ ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങാ​ന്‍ ത​നി​ക്കൊ​രു ത​ട​സ്സ​വു​മി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​ല സു​ഹൃ​ത്തു​ക്ക​ളോ​ടും വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. ബി.​ജെ.​പി അ​ഭി​മാ​ന​മ​ണ്ഡ​ല​മാ​യി കാ​ണു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ഇ​ക്കു​റി വീ​ണ്ടും ജി​ല്ല പ്ര​സി​ഡ​ന്‍​റും മു​ന്‍ സം​സ്ഥാ​ന വ​ക്താ​വു​മാ​യി​രു​ന്ന വി.​വി. രാ​ജേ​ഷി​നെ രം​ഗ​ത്തി​റ​ക്കാ​നും ബി.​ജെ.​പി ഉ​ദ്ദേ​ശി​ക്കു​ന്നു. വി.​കെ. പ്ര​ശാ​ന്തി​നെ​തി​രെ ന​ല്ല സ്ഥാ​നാ​ര്‍​ഥി പൂ​ജ​പ്പു​ര വാ​ര്‍​ഡ്​ കൗ​ണ്‍​സി​ല​ര്‍ ആ​ണെ​ന്ന അ​ഭി​പ്രാ​യ​വും പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button