KeralaLatest NewsNews

പിണറായി വിജയൻ യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് എന്ന് വീണ്ടും സോഷ്യൽ മീഡിയ

പിണറായി സർക്കാർ അധികാരമേറ്റ ശേഷം പ്രകൃതി ദുരന്തങ്ങളൗം മറ്റും കേരളം അനുഭവിച്ച ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാൻഡ്രേക്ക് വിജയൻ എന്ന പേര് മുഖ്യമന്ത്രിക്ക് സമൂഹ മാധ്യമങ്ങളിൽ ആളുകൾ നൽകിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജൂനിയർ മാൻഡ്രേക്ക് എന്ന് വിളിച്ച് വീണ്ടും സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയെ മാൻഡ്രേക്ക് വിജയൻ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ട്രോൾ. . പിണറായി ആശംസ നേരുന്നവർ അടുത്തു തന്നെ തട്ടിപ്പോകുമെന്നും അതല്ലെങ്കിൽ സ്വന്തം മേഖലയിൽ പരാജയപ്പെടുമെന്നുമൊക്കെയാണ് സോഷ്യൽ മീഡിയകളിൽ മുഖ്യമന്ത്രിക്കെതിരെ നിറഞ്ഞു കൊണ്ടിരിക്കുന്നത്.എന്നാൽ ട്രോളൻമാർ പറയുന്നത് ശരിയാണ് എന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് യാദൃശ്ചികമായാലും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പിണറായി സർക്കാർ അധികാരമേറ്റ ശേഷം പ്രകൃതി ദുരന്തങ്ങളൗം മറ്റും കേരളം അനുഭവിച്ച ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാൻഡ്രേക്ക് വിജയൻ എന്ന പേര് മുഖ്യമന്ത്രിക്ക് സമൂഹ മാധ്യമങ്ങളിൽ ആളുകൾ നൽകിയത്.

Also related: കേരളത്തിന് ചരിത്ര വിജയം, ഒന്നാം സ്ഥാനം

ട്രോളൻമാർ പിണറായി വിജയൻ ദുരന്ത നായകനാണ് എന്ന് ചൂണ്ടിക്കാട്ടാൻ പുതിയ ഒരുദാഹരണം കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.ഏറ്റവും അവസാനം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ മിന്നും താരമായ മുഹമ്മദ് അസ്‌ഹറുദ്ദീന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയ പറയുന്നു. ആദ്യ കളിയിൽ അസ്‌ഹറുദ്ദീന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ കേരളം കരുത്തരായ മുംബൈയെ തോൽപ്പിച്ചു. അസ്‌ഹറുദ്ദീന് സമൂഹത്തിലെ പ്രമുഖർ ആശംസകൾ അറിയിച്ചതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയുടെ ആശംസയുമായി ബന്ധപ്പെട്ട് ട്രോളുകൾ കൊണ്ടു നിറഞ്ഞിരുന്നു.അങ്ങനെ അസ്‌ഹറുദ്ദീൻ്റെ കാര്യവും തീരുമാനമായി,അസ്‌ഹറുദ്ദീൻ്റെ കാര്യം കട്ടപൊക എന്നൊക്കെയായിരുന്നു സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ.

Also related: മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 13 മരണം , അഞ്ച് പേരുടെ നില അതീവ ഗുരുതരം

ഒടുവിൽ ട്രോളൻമാർ പറയുന്നത് കാര്യമുണ്ടെന്നാണ് ഇപ്പോൾ കേരളവും ഡൽഹിയുമായുള്ള മത്സരശേഷം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഡൽഹിയുമായുള്ള മത്സരത്തിൽ കേരളം ജയിച്ചെങ്കിലും മുഹമ്മദ് അസ്‌ഹറുദ്ദീൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തൊട്ടു പിറകെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പിണറായിക്കെതിരെ നിരവധി ട്രോളുകൾ വരുകയും ചെയ്തു. ദയവ് ചെയ്ത് ഇനിയെങ്കിലും ആരേയും ആശംസിക്കരുതേ എന്ന അപേക്ഷയുമായാണ് ട്രോളന്മാർ രംഗത്തിറങ്ങിയത്.അസറുദ്ദീൻ്റെ ഗോൾഡൻ ഡക്ക് സംഭവിച്ചത് പിണറായി വിജയൻ ദുരന്തനായകനായ യഥാർത്ഥ ജൂനിയർ മാൻഡ്രേക്ക് തന്നെയാണ് എന്ന് അടിവരയിടുന്നതാണ് ഇത് മായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button