KeralaLatest NewsNews

കെഎസ്ആർടിസിയിൽ പൊളിച്ചെഴുത്ത് തുടങ്ങി ബിജു പ്രഭാകർ, ശ്രീകുമാറിനെതിരെ നടപടി

കെഎസ്ആർടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവർത്തന പദ്ധതികൾ സംബന്ധിച്ചും വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനും പിന്നാലെയുണ്ടായ നടപടിക്കും കാരണമായത്.

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കെഎസ്ആര്‍ടിസിയിൽ നടന്നത് 100 കോടി രൂപയുടെ അഴിമതിയാണ് എന്ന വെളിപ്പെടുത്തലിന് ശേഷം ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കെഎം ശ്രീകുമാറിനെ സ്ഥലംമാറ്റി സിഎംഡി ബിജു പ്രഭാകർ. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായാണ് ശ്രീകുമാറിനെ മാറ്റിയത്. നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

Also related: കെഎസ്ആർടിസിയിൽ മൂന്ന് വർഷം കൊണ്ട് ശതകോടികളുടെ അഴിമതി, എംഡിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

കെഎസ്ആർടിസിയിൽ വലിയ വെട്ടിപ്പു നടന്നതായി നേരത്തെ ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. 2012–15 കാലയളവിൽ 100 കോടിയോളം രൂപയുടെ കണക്കു കാണാനില്ലെന്നു വ്യക്തമാക്കിയ എംഡി, വെട്ടിപ്പു നടത്തിയ ജീവനക്കാരിൽ ചിലർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ഷറഫിനെതിരെയും അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിനെതിരെ നടപടിയെടുക്കും എന്നും നേരത്തെ സൂചന നൽകിയിട്ടുണ്ടായിരുന്നു. കെഎസ്ആർടിസി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവർത്തന പദ്ധതികൾ സംബന്ധിച്ചും വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനമാണ് തുറന്നു പറച്ചിലിനും പിന്നാലെയുണ്ടായ നടപടിക്കും കാരണമായത്.

Also related: കെഎസ്ആർടിസിയിൽ മൂന്ന് വർഷം കൊണ്ട് ശതകോടികളുടെ അഴിമതി, എംഡിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

സെൻട്രൽ സോണിലെ സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതലയിൽ  എറണാകുളം ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ വിഎം താജുദ്ദീൻ സാഹിബ് തന്നെ തുടരും. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ/ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫിസർ (പെൻഷൻ ആന്റ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.റ്റി. സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്മിനിസ്ട്രേഷൻ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button