COVID 19KeralaLatest NewsNewsIndia

‘കൊവിഡ് വാക്സിൻ സൗജന്യമാക്കിയ ഇടതുസർക്കാരിന് അഭിനന്ദനങ്ങൾ’; കാട്ടാക്കടയിൽ പോസ്റ്റർ, പ്രചരണത്തിന് തുടക്കമിട്ട് എൽഡിഎഫ്

കൊവിഡ് വാക്സിൻ: ഇടതുസർക്കാരിന് അഭിനന്ദനങ്ങൾ; കാട്ടാക്കടയിൽ പോസ്റ്റർ

കേന്ദ്രം നൽകിയ കൊവിഡ് വാക്സിൻ സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്നുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് എൽ ഡി എഫ്. തിരുവനന്തപുരം കാട്ടാക്കടയിൽ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്റർ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. കേരള എൻജിഒ യൂണിയൻ കാട്ടാക്കട ഏര്യയാണ് പോസ്റ്ററിന് പിന്നിൽ.

‘കോവിഡ് പ്രതിരോധ മരുന്ന് സമ്പൂർണമായും സൗജന്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ കേന്ദ്രം നൽകുന്ന സൗജന്യ വാക്സിനുകൾ സംസ്ഥാനം നൽകുന്നതായി പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് വ്യക്തം.

Also Read: കെഎം ഷാജഹാന് സിപിഎം വധഭീഷണി, മരണപ്പെടും വരെ തുറന്നു കാട്ടൽ തുടരും എന്ന് ഷാജഹാൻ

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ സംസ്ഥാനത്ത് സൗജന്യമായിട്ടാകും വാക്സിൻ വിതരണം ചെയ്യുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വിവാദമായിരുന്നു.

കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിനുകൾ സംസ്ഥാനം എങ്ങനെയാണ് വീണ്ടും സൗജന്യമായി നൽകുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ച ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പോസ്റ്ററുകൾ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന ഓരോ പദ്ധതികളും ഇത്തരത്തിലാണ് സംസ്ഥാന സർക്കാരുകൾ ക്രഡിറ്റ് അടിച്ചെടുക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button