COVID 19Latest NewsNewsKuwait

കോവിഡ് വാക്‌സിൻ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകാനൊരുങ്ങി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ആരോഗ്യമന്ത്രി ശൈഖ് ഡോ.ബാസില്‍ അല്‍ സബാഹ് അറിയിക്കുകയുണ്ടായി. വാക്‌സിനേഷന്‍ നടത്തിയതിന്റെ തെളിവായി എല്ലാ വിമാനത്താവളങ്ങളിലും ഇത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മിഷ്‌റിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ ആറില്‍ രണ്ടാമത് കുത്തിവെപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ അതേസമയം രാജ്യത്തെ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button