KeralaLatest NewsNews

ക്രൈസ്‌‌തവ വോട്ടുകൾ ഇനി ബിജെപിയ്ക്ക്; അണിയറയിൽ പദ്ധതികളൊരുക്കി നേതൃത്വം

കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്‌ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്‌തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്‌തിയുണ്ട്.

തിരുവനന്തപുരം: നിയമ സഭ തെരെഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് കേരളത്തെ. തിരഞ്ഞടുപ്പ് രാഷ്‌ട്രീയത്തിൽ ബിജെപിക്ക് ബാലികേറാമലയാണ് കേരളം. എന്നാൽ, കേരളം പിടിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വം.

കേരളത്തിലെ ക്രൈസ്‌‌തവ വോട്ടുകളിലാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്. കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്‌ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്‌തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്‌തിയുണ്ട്. തുടർന്ന് ക്രെെസ്‌തവ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ ബിജെപി നടത്തുന്നത്.

Read Also: സ്വയം കുത്തിവെപ്പ്; യുവാവിന്റെ ഞരമ്പുകളില്‍ കൂണുകള്‍ മുളച്ചു; അപൂർവ്വ രോഗത്തിൽ ഞെട്ടി രാജ്യം

മുസ്‌ലിം വിദ്യാർഥികൾക്ക് 80 ശതമാനത്തിലധികം ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നതിലും മുസ്‌ലിം ആൺകുട്ടികളാൽ ആകർഷിക്കപ്പെടുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിലും ( ലൗ ജിഹാദ് ) ക്രെെസ്‌തവ സഭയിൽ ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഭാ നേതാക്കൾ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

Related Articles

Post Your Comments


Back to top button