Latest NewsNewsIndia

ചോദ്യം ചെയ്യലിന് എൻ.ഐ.ഐയ്ക്ക് മുന്നിൽ ഹാജരാകില്ല; കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമെന്ന് കർഷക സംഘടന നേതാവ്

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ബൽദേവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ എൻഐഎ കഴിഞ്ഞ ദിവസം കർഷക സംഘടന നേതാവിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി(എൽബിഐഡബ്ല്യൂഎസ്) അദ്ധ്യക്ഷൻ ബൽദേവ് സിംഗ് സിർസ അറിയിച്ചു.

കർഷക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അട്ടിമറിക്കനുളള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്ന് ബൽദേവ് ആരോപിച്ചു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ബൽദേവിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതഷേധത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ബൽദേവ് സിംഗ് സിർസയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കർഷക സംഘടനകൾക്കും ഫണ്ട്​ കൈമാറിയവർക്ക്​​ എൻ.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ രാഷ്​ട്രീയ കിസാൻ മഹാസംഘ്​ നേതാവ്​ അഭിമന്യൂ കോഹർ ‘ദ ക്വിന്‍റ്​’ ഓ​ൺ​ലൈനിനോട്​ പറഞ്ഞു.

യു.എസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സിഖ്​ ഫോർ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ്​ സ്വദേശികൾക്കെതിരെയാണ്​ എൻ.ഐ.എ ​എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button