Latest NewsNewsIndia

കര്‍ഷകസമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍.ഐ.എ അന്വേഷണത്തിനെതിരെ കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി : കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് എതിരെ കര്‍ഷക സംഘടനകള്‍. കര്‍ഷകസമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍.ഐ.എ അന്വേഷണത്തിനെതിരെയാണ് കര്‍ഷകസംഘടനകള്‍ രംഗത്ത് എത്തിയത്. എന്‍ഐഎയുടെ പ്രതികാരനടപടി അവസാനിപ്പിക്കണമെന്ന് മറ്റന്നാള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും. അതേസമയം, ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറിയ പശ്ചാത്തലത്തില്‍ വിദഗ്ധസമിതി പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയകിസാന്‍യൂണിയന്‍ ലോക്ശക്തി സുപ്രീംകോടതിയെ സമീപിച്ചു.

Read Also : ഇന്ത്യയുടെ വാക്സിൻ കൂടുതൽ ഫലപ്രദം:വാക്സിനായി ലോകാരോഗ്യസംഘടനയെ സമീപിക്കാനൊരുങ്ങി പാകിസ്ഥാൻ

ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെങ്കില്‍ കേന്ദ്രവുമായി സഹകരിക്കില്ലെന്ന നിലപാടാണ് സംഘടനകള്‍ക്ക്. ഇക്കാര്യം പത്താമത്തെ ചര്‍ച്ചയില്‍ സംഘടനകള്‍ വ്യക്തമാക്കും. കര്‍ഷക സമരത്തിന് നിരോധിതസംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. ഇതിന്റെ പേരില്‍ കര്‍ഷകനേതാക്കള്‍ അടക്കം നാല്‍പതിലധികം പേരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നോട്ടീസ് ലഭിച്ച പലരും എന്‍.ഐ.എയ്ക്ക് മുന്‍പാകെ ഹാജരായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button